Categories: Film NewsMalayalam

മൈക്കിലെ ആന്റണിയായി നിറഞ്ഞാടി രഞ്ജിത്ത്; പുതുമുഖത്തിന്റെ പതറിച്ചയില്ലാതെ സംഘട്ട-വൈകാരിക രംഗങ്ങളില്‍ മികവുറ്റ പ്രകടനം

പ്രഖ്യാപനം മുതൽ മലയാള സിനിമ പ്രേമികളുടെ ശ്രദ്ധ ആകർഷിച്ച ചിത്രം ആയിരുന്നു മൈക്ക്. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിക്കുന്നുവെന്ന പ്രേത്യേകത കൊണ്ടാണ് സിനിമ പ്രേമികളുടെ ഇടയിൽ ചിത്രം ശ്രദ്ധ നേടിയത്. അനശ്വര രാജനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം കഴിഞ്ഞ ദിവസം തീയറ്ററിൽ എത്തിയിരുന്നു. വിഷ്ണു ശിവപ്രസാദ് ഒരുക്കിയ ചിത്രം മികച്ച പ്രതികരണമാണ് നേടി കൊണ്ടിരിക്കുന്നത്.

ചിത്രം മികച്ച പ്രതികരണം നേടുമ്പോൾ ശ്രദ്ധ ആകർഷിക്കുന്നത് ചിത്രത്തിൽ നായകനായി എത്തിയ രഞ്ജിത്ത് സജീവ് ആണ്. പുതുമുഖത്തിന്റെ യാതൊരു പതർച്ചയുമില്ലാതെയാണ് ആന്റണി എന്ന കഥാപാത്രത്തെ രഞ്ജിത്ത് അവതരിപ്പിച്ചത്. പ്രണയ നഷ്ടവും വിരഹവും നിരാശയും സംഘട്ടനവും ചടുലമായ നൃത്തച്ചുവടുകളുമെല്ലാം ഉൾപ്പെട്ട ആന്റണി എന്ന കഥാപാത്രം രഞ്ജിത്തിന്റെ കൈയിൽ ഭദ്രമായിരുന്നു എന്നാണ് സിനിമ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

സ്ത്രീ കേന്ദ്രീകൃത കഥപറഞ്ഞ ചിത്രത്തിൽ നായികയോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു രഞ്ജിത്തിന്റേത്. ഭൂതകാലം ഏല്പ്പിച്ച ആഘാതങ്ങളാൽ പഴയ സൗഹൃദങ്ങൽ ഉപേക്ഷിച്ച് മദ്യത്തിൽ അഭയം തേടുന്ന സാഹചര്യങ്ങളിലൂടെ നായക കഥാപാത്രം കടന്നുപോകുന്നുണ്ട്. ഈ രംഗങ്ങൽ രഞ്ജിത്ത് കൈയടക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

വൈകാരിക രംഗങ്ങൾ മനോഹരമായിട്ടാണ് താരം അഭിനയിച്ചിരിക്കുന്നത്. കാണുന്ന പ്രേക്ഷകരുടെ കണ്ണ് നനയിക്കാൻ രഞ്ജിത്തിന് ആയിട്ടുണ്ട്. സംഘട്ടന രംഗങ്ങളിൽ മികച്ച ടൈമിംഗാണ് താരം കാഴ്ചവച്ചത്. പുതുമുഖം ആണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രകടനം.

ചടുല നൃത്ത ചുവടുകൾ കൊണ്ടും താരം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നു.ഒരു തുടക്കക്കാരൻ എന്ന നിലയിൽ രഞ്ജിത്തിനെ തേടിയെത്തിയ മികച്ച കഥാപാത്രമാണ് മൈക്കിലെ ആന്റണി.ഭാവിയിൽ മികച്ച കഥാപാത്രങ്ങൽ ഈ നടനെ തേടിയെത്തിയേക്കാം.

ICG Malayalam

Recent Posts

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 മുതൽ നെറ്റ്ഫ്ലിക്സിൽ !

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…

2 months ago