Monday, May 6, 2024
HomeMalayalamഅഭിനയിക്കുന്നതിന് പണം ലഭിക്കും അത് മാത്രമെ അറിയാന്‍ താല്‍പര്യപ്പെടുന്നുള്ളു: റണ്‍വീര്‍ സിംഗ്

അഭിനയിക്കുന്നതിന് പണം ലഭിക്കും അത് മാത്രമെ അറിയാന്‍ താല്‍പര്യപ്പെടുന്നുള്ളു: റണ്‍വീര്‍ സിംഗ്

ബോളിവുഡിന്റെ പ്രിയപ്പെട്ട നായകനായ രൺവീർ സിംഗ് ഏറ്റവും പുതിയതായി നൽകിയ അഭിമുഖം വാർത്തകളിൽ ഇടം പിടിക്കുന്നു. ദക്ഷിണേന്ത്യൻ ചിത്രങ്ങൾ സിനിമാ മേഖലയിൽ വലിയ രീതിയിൽ ഇടംപിടിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു എന്നാണ് ബോളിവുഡ് താരം പറയുന്നത്. ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യപ്പെട്ട ദക്ഷിണേന്ത്യന്‍ സിനിമകള്‍ മികച്ചതാണെന്നും അദ്ദേഹം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു, ഇന്ത്യൻ സിനിമയിലെഷാ വിവാദം ചർച്ചയാകുന്നു അതിനിടയ്ക്കാണ് താരം തുറന്നു പറച്ചിലുമായി രംഗത്തെത്തിയത്.

താൻ ഒരു അഭിനേതാവാണ് എന്നും ബിസിനസിനെ കുറിച്ച് തനിക്ക് വലിയ അറിവില്ല എന്നും ക്യാമറക്കു മുന്നിൽ നടത്തുന്ന പ്രകടനത്തിന് തനിക്ക് പണം ലഭിക്കുന്നുണ്ട് അത് മാത്രമേ അറിയാൻ താല്പര്യപ്പെടുന്നു ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു ,നല്ല പ്രമേയങ്ങളും നല്ല കഥകളുമാണ് അതിർത്തികൾ ഭേദിച്ച് സിനിമയെ ഒരുപാട് ദൂരം യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത് കൊറിയന്‍ ചിത്രം പാരസൈറ്റ് ഓസ്‌കര്‍ നേടിയത് നമുക്ക് അതിന് ഉദാഹരണമായെടുക്കാം. ഭാഷകളും എല്ലാ സിനിമകളും ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് , അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഓരോ പ്രദേശങ്ങളായി തിരിച്ച് സിനിമകളെ വിഭജിക്കണ്ട ആവശ്യമില്ല എന്നും എല്ലാം ഇന്ത്യൻ ചിത്രങ്ങൾ എന്നു തന്നെ പറഞ്ഞാൽ മതിയെന്നും താരം അഭിപ്രായപ്പെട്ടു.

പുഷ്പ, ആര്‍.ആര്‍.ആര്‍ പോലുള്ള സിനിമകള്‍ കണ്ടിരുന്നു എന്നും കെജിഎഫ് ചിത്രത്തിൻറെ വലിയൊരു ആരാധകനാണ് താനെന്ന് ചിത്രത്തിലെ രണ്ടാം ഭാഗം ഇതുവരെ കണ്ടിട്ടില്ല എന്നും കാണും എന്ന് താരം പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments