തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം മഹേഷ് ബാബു നായകനായെത്തുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രമാണ് ‘സർകാരു വാരി പാട്ട’. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഹിറ്റ് പാട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് .‘മാ മാ മഹേശാ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വിഡിയോ യൂ ട്യൂബ് ട്രെൻഡിങ്ങില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്നത്. ചിത്രത്തിൽ മഹേഷ് ബാബുവിന് ഒപ്പം മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കീർത്തി സുരേഷ് ആണ്.
രണ്ടുപേരുടെയും തകർപ്പൻ നൃത്തമാണ് പാട്ടിൻറെ ഏറ്റവും വലിയ ആകർഷണം, മഹേഷ് ബാബുവിന് ഒപ്പംതന്നെ ചുവടു വെച്ചു കൊണ്ട് കീർത്തിയും ആരാധക ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ് .
ചടുലമായ നൃത്തങ്ങളാണ് ഗാനത്തിൻറെ മുഖ്യ ആകർഷണം. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സർകാരു വാരി പാട്ട’. സമുദ്രക്കനി, വെണ്ണെല കിഷോർ, സുബ്ബരാജു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . എസ്.തമൻ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.
വളരെ ചുരുങ്ങിയ സമയംകൊണ്ട് വീഡിയോ യൂട്യൂബിൽ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്