Friday, April 26, 2024
HomeMalayalamലൂക്കാച്ഛൻറെ അമ്മയോ, അതോ കോളേജ് കുമാരിയോ !! സ്റ്റൈലിഷ് ലുക്കിൽ മേക്കോവറുമായി മിയ

ലൂക്കാച്ഛൻറെ അമ്മയോ, അതോ കോളേജ് കുമാരിയോ !! സ്റ്റൈലിഷ് ലുക്കിൽ മേക്കോവറുമായി മിയ

മിനിസ്ക്രീൻ പരമ്പരയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് മലയാളത്തിലും തെന്നിന്ത്യയിലും സാന്നിധ്യമറിയിച്ച നടിയാണ് മിയ. അൽഫോൻസാമ്മ എന്ന പരമ്പരയിലെ അൽഫോൻസാമ്മ ആയി മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി. ഇതിനുമുൻപ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത മിയ അപ്രതീക്ഷിതമായാണ് മലയാള സിനിമയിലേക്ക് വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നടിമാർക്കിടയിൽ താരം ശ്രദ്ധേയ ആവുകയും ചെയ്തു .അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന സമയത്താണ് താരം വിവാഹിത ആയത്. എറണാകുളം സ്വദേശിയായ ബിസിനസുകാരനായ അശ്വിൻ ഫിലിപ്പാണ് താരത്തെ വിവാഹം ചെയ്തത്.

കോവിഡ് കാലത്തായിരുന്നു വിവാഹം നടന്നത്, ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങിയ ചടങ്ങിലാണ് വിവാഹം സംഘടിപ്പിച്ചത് ,പിന്നീട് അമ്മയായത് ഒക്കെ വളരെ പെട്ടെന്നായിരുന്നു, ഗർഭകാലം ആരാധകരുമായി പങ്കു വെച്ചിരുന്നില്ല.കോം
പ്ലിക്കേറ്റഡ് ആയ ഒരു സമയമായതുകൊണ്ടു തന്നെ എല്ലാം സ്വകാര്യമായി വയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഗർഭകാല വിശേഷങ്ങളും ആരാധകർ അറിഞ്ഞിരുന്നില്ല, അതിനുശേഷം ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.’

ഇപ്പോഴിതാ പങ്കുവച്ച ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി തടി കുറഞ്ഞു കൂടുതൽ സുന്ദരിയായ മിയയെ ആണ് ആരാധകർ കാണുന്നത് ,മകൻറെ ഒന്നാം പിറന്നാൾ ആയിരുന്നു അടുത്തകാലത്ത് നടത്തിയത് .ഗർഭകാലത്തെ തടി കുറച്ചുകൊണ്ട് കൂടുതൽ സുന്ദരിയായി സ്റ്റൈലിഷ് ലുക്കിലാണ് മിയ ഇപ്പോൾ ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments