സൗണ്ട് എൻജിനീയർ ആയും സൗണ്ട് എഡിറ്റർ ആയും ശ്രദ്ധ നേടി ലോക സിനിമ ചരിത്രത്തിൽ മലയാളികൾക്കിടയിൽ അദ്ഭുതമായി മാറിയ താരമാണ് റസൂൽ പൂക്കുട്ടി. സിനിമ ലോകത്തെ സന്തോഷിപ്പിച്ചു കൊണ്ട് അദ്ധേഹം ഇപ്പോഴിതാ
സംവിധായകനാവുന്നു എന്ന് അറിയിച്ചിരിക്കുകയാണ്. മലയാളത്തിലാണ് റസൂൽ ആദ്യ സംവിധാന സംരംഭം കുറിക്കുന്നത്. “ഒറ്റ ” എന്നാണ് ചിത്രത്തിന്റെ പേര് .. മുംബൈയിലെ പ്രശസ്തമായ സമറ്റോൾ എന്ന സാമൂഹ്യ സേവന സംഘടനയുടെ സ്ഥാപകനായ പാലക്കാട് സ്വദേശി എസ്.ഹരിഹരന്റെ ചിൽഡ്രൺ റീ യുണൈറ്റഡ് എൽ. എൽ.പി.യും, റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നിരവധി ദേശീയ അന്തർദ്ദേശീയ പ്രതിഭകളെയാണ് റസൂൽ പൂക്കുട്ടി ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. കൂടാതെ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ നിർമാണ പങ്കാളിയായ എസ്.ഹരിഹരന്റെ ജീവിതം പകർത്തിയ റൺ എവേ ചിൽഡ്രൻ ‘
എന്ന ബുക്കിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഫിന്നിഷ് സംഗീതഞ്ജൻ ട്യോമസ് കണ്ടേലിലെൻ ഉൾപ്പെടെ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ
ആസിഫ് അലി, അർജുൻ അശോകൻ, ആദിൽ ഹുസൈൻ , ദിവ്യ ദത്ത, ജാഫർ ഇടുക്കി ,സത്യരാജ്, ശോഭന, രോഹിണി,ഇന്ദ്രൻസ്, തുടങ്ങിയ താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഏപ്രിൽ 25 ന് ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പുറത്ത് വിടുന്ന പുതിയ വിവരം.ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായ നടി ജലജയുടെ മകൾ ദേവിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റസൂൽ പൂക്കുട്ടിയുടെ സഹോദരൻ ബൈജു പൂക്കുട്ടിയുമാണ്.ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമൊരുക്കുന്നത്എം ജയചന്ദ്രനാണ്. റഫീക്ക് അഹമ്മദാണ് വരികൾ. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അരുൺ വർമ്മയാണ്. പ്രൊഡക്ഷൻ ഡിസൈനർ സുനിൽ ബാബുവും, എഡിറ്റിംഗ് നിർവഹിക്കുന്നത് സിയാൻ ശ്രീകാന്ത് ആണ് .പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹനും പി ആർ ഒ മഞ്ജു ഗോപിനാഥുമാണ്.