Friday, April 26, 2024
HomeMalayalamഅമ്മയുടെയും മകന്റെയും കിടിലൻ ഡാൻസ്: തകർപ്പൻ പെർഫോമൻസുമായി മിനിസ്ക്രീൻ താരം രേഖയും മകനും

അമ്മയുടെയും മകന്റെയും കിടിലൻ ഡാൻസ്: തകർപ്പൻ പെർഫോമൻസുമായി മിനിസ്ക്രീൻ താരം രേഖയും മകനും

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് രേഖ രതീഷ്. നിരവധി വില്ലത്തി കഥാപാത്രങ്ങളിലൂടെ നടി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടു ണ്ട്. സിനിമകളിൽ വളരെ ചുരുക്കം അവസരങ്ങളെ താരത്തിനു ലഭിച്ചിട്ടുള്ളൂ ,പക്ഷേ മിനിസ്ക്രീൻ ഷോകളിലൂടെയും പരമ്പരകളിലൂടെ യുമാണ് രേഖ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരി ആയത്. ഇപ്പോഴിതാ മകനുമൊത്ത് ചെയ്യുന്ന ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറുന്നത് .

താരവും മകനും ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
രണ്ടുതവണ വിവാഹിതയായ നടി ഇപ്പോൾ ഒറ്റയ്ക്കാണ് താമസിക്കുന്നത് ,രണ്ട് വിവാഹബന്ധം വേർപെടുത്തിയിരുന്നു ,മകനും താരത്തിനൊപ്പം ആണ് താമസിക്കുന്നത് . മകനും ഒത്തുള്ള ലോകത്താണ് താൻ ഇപ്പോഴുള്ളതെന്നും വളരെ സന്തോഷത്തോടു കൂടിയാണ് തങ്ങളുടെ ഓരോ ദിവസവും കടന്നു പോകുന്നതെന്നും രേഖ പറയുന്നുണ്ട്.

തമിഴ്നാട്ടിലാണ് രേഖയുടെ യഥാർത്ഥ സ്വദേശം. പഠിച്ചതും വളർന്നതുമൊക്കെ തമിഴ്നാട്ടിൽ ആയിരുന്നു, പിന്നീടാണ് കേരളത്തിലേക്ക് വന്നത്.
ചുരുക്കം ചില തമിഴ് പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. അതിനുശേഷമാണ് മലയാളത്തിൽ കൂടുതൽ അവസരങ്ങൾ വരുന്നത് ,ഏറെയും അമ്മ കഥാപാത്രങ്ങളാണ് രേഖയെ തേടിയെത്തിയത്.ഇപ്പോൾ മിനിസ്ക്രീൻ പരമ്പരകളിൽ നിറഞ്ഞ് നിൽക്കുന്ന വില്ലത്തി ആണ് , മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പരമ്പരയിലൂടെയാണ് താരമിപ്പോൾ സജീവമായി കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by RekhaRatheesh (@rekharatheesh3)

RELATED ARTICLES
- Advertisment -

Most Popular

Recent Comments