കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രിയെ കാണും എന്ന് കഴിഞ്ഞ ദിവസം മുതൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഏതാനും മണിക്കൂറുകൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അതിജീവിത നേരിട്ട് എത്തുകയും ഇതാദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
കൂടെ ഉണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്, അഞ്ചു വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് മാധ്യമങ്ങൾക്കുമുന്നിൽ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തുന്നത്. മുഖ്യമന്ത്രിയെ നേരിൽ കാണേണ്ട സമയം ഇപ്പോഴാണ് എന്ന് തോന്നിയത് കൊണ്ടാണ് തങ്ങൾ ഈ കണ്ടുമുട്ടൽ നടത്തിയത് ,ഈ കേസുമായി ബന്ധപ്പെട്ട് ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു.
അനുകൂല പ്രതികരണമാണ് അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും ഞങ്ങൾക്ക് ഉണ്ടായത്. കോടതിയിൽ നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു, സർക്കാരിൻറെ ഭാഗത്തുനിന്നും എല്ലാ സഹായങ്ങളും ഉറപ്പു നൽകുമെന്നും അറിയിച്ചു, ഒരു സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ ഇത്തരത്തിലൊരു കേസുമായി മുന്നോട്ടു പോകുമ്പോൾ ഒരുപാട് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകും, അ തരത്തിലുള്ള ബുദ്ധിമുട്ടിൽ കൂടിയാണ് കടന്നുപോകുന്നത്, പിന്നോട്ടില്ല എന്ന് തീരുമാനമെടുത്തുകൊണ്ടാണ് ഇപ്പോഴും പോരാടുന്നതെന്നും നടി അറിയിച്ചു