Monday, April 29, 2024
HomeMalayalamകോടിക്കണക്കിന് രൂപയുടെ പാൻ മസാല ബ്രാൻഡുമായുള്ള ലാഭം വേണ്ടെന്നുവെച്ച് യഷ്

കോടിക്കണക്കിന് രൂപയുടെ പാൻ മസാല ബ്രാൻഡുമായുള്ള ലാഭം വേണ്ടെന്നുവെച്ച് യഷ്

KGF ചാപ്റ്റർ 2, എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ പ്രതാപത്തിൽ കുതിക്കുന്ന ഇന്ത്യയുടെ മെഗാസ്റ്റാർ യാഷ് നെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വരുന്നത്. ഒരു പാൻ മസാല ബ്രാൻഡുമായി കരാറിൽ ഏർപ്പെടാൻ താരം വിസമ്മതിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. യാഷിന്റെ എൻഡോഴ്‌സ്‌മെന്റ് ഡീലുകൾ കൈകാര്യം ചെയ്യുന്ന ഏജൻസിയാണ് വാർത്ത മാധ്യമങ്ങളിലൂടെ  കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്


ഏജൻസിയുടെ പ്രസ്താവന പ്രകാരം, താരം  ഒരു പാൻ മസാല ബ്രാൻഡിനായി കോടിക്കണക്കിന് രൂപയുടെ എൻഡോഴ്‌സ്‌മെന്റ് കരാർ എടുക്കാൻ സമ്മതം നൽകിയില്ല എന്നാണ് വിശദീകരിച്ചത്. അടുത്തിടെ ബോളിവുഡ് നടൻ അക്ഷയ് കുമാറും ആരാധകരുടെ എതിർപ്പിനെ തുടർന്ന് വിമൽ എലൈച്ചിയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനം ഒഴിഞ്ഞ വാർത്തയും പുറത്തു വന്നിരുന്നു.

എക്‌സീഡ് എന്റർടൈൻമെന്റിലെ ടാലന്റ് & ന്യൂ വെഞ്ചേഴ്‌സ് ആണ് താര ത്തിൻറെ എല്ലാ അംഗീകാരങ്ങളും കൈകാര്യം ചെയ്യുന്ന ഏജൻസിയായി പ്രവർത്തിക്കുന്നത്. ഏജൻസിയുടെ പ്രമുഖ മുഖ വ്യക്തികളിലൊരാൾ ആയ അർജുൻ ബാനർജി പ്രത്യേകം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ വാർത്ത സ്ഥിരീകരിച്ചത് .പാൻമസാലകൾ ഉപയോഗിക്കുന്നതിലൂടെ ആളുകളുടെ ആരോഗ്യം വളരെയധികം ദോഷകരമായി ബാധിക്കും അവരുടെ ജീവൻ തന്നെ അപകടപ്പെടുത്താൻ സാധ്യതയുണ്ട്. ആരാധകരുടെയും താല്പര്യം കണക്കിലെടുത്തുകൊണ്ട് വ്യക്തിപരമായ ലാഭങ്ങൾ സ്വീകരിക്കുന്നതല്ല എന്നായിരുന്നു അർജുൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments