Saturday, April 20, 2024
HomeMalayalamചിരിയുടെ മാലപ്പടക്കുമായി സബാഷ് ചന്ദ്രബോസ്, നിറഞ്ഞ് ചിരിച്ച് കുടുംബപ്രേക്ഷകർ റിവ്യൂ വായിക്കാം

ചിരിയുടെ മാലപ്പടക്കുമായി സബാഷ് ചന്ദ്രബോസ്, നിറഞ്ഞ് ചിരിച്ച് കുടുംബപ്രേക്ഷകർ റിവ്യൂ വായിക്കാം

ആളുകളെ ചിരിപ്പിച്ച് വൈറലായ ടീസറുകൾക്കും ട്രെയിലറുകൾക്കും പിറകെ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയർന്ന് സബാഷ് ചന്ദ്രബോസ്. വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആൻറണി, കോട്ടയം രമേശ്, ധർമ്മജൻ ബോൾഗാട്ടി, സുധി കോപ്പ, രമ്യ സുരേഷ്, സ്നേഹ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ എങ്ങും മികച്ച പ്രതികരണം മാത്രം.

ഏറെനാളുകളായി തിയേറ്ററുകളിൽ നിന്നും മാറി നിൽക്കുന്ന കുടുംബ പ്രേക്ഷകരെ തിരികെ കൊണ്ടുവരാൻ ഈ സിനിമയ്ക്ക് ആകുമെന്നാണ് പരക്കെയുള്ള പ്രതികരണം. റിയലിസത്തില്‍ നിന്നും മാറി രസകരമായ ഒരു സിനിമ അനുഭവമാണ് പടം സമ്മാനിക്കുന്നത്. തിരുവനന്തപുരം ശൈലിയിൽ വിഷ്ണുവിന്റെയും ജോണി ആൻറണിയുടെയും പ്രകടനം എടുത്തുപറയേണ്ടത് തന്നെയാണ്, ഇരുവരുടെയും കോമ്പിനേഷൻ ചില സമയങ്ങളിൽ പഴയകാല ദാസനെയും വിജയനെയും ഓർമിപ്പിക്കും വിധമാണ് ആളുകളെ രസിപ്പിക്കുന്നത്. യുവതലമുറയ്ക്ക് സിനിമ വേറിട്ട ഒരു രസാനുഭവം സമ്മാനിക്കുമ്പോൾ, പ്രായമേറിയവർക്ക് പറയാനുള്ളത് ഒട്ടേറെ പഴയകാല കഥകളാണ്. സിനിമയ്ക്കിടയിൽ പോലും പ്രായമേറിയ ആളുകൾ പരസ്പരം പഴയ ഓർമ്മകൾ പങ്കുവെക്കുന്നത് കേൾക്കാമായിരുന്നു. ആദ്യപകുതി നിറഞ്ഞ ചിരിയോടെ മുന്നോട്ട് പോയപ്പോൾ രണ്ടാം പകുതി ചിരിയോടൊപ്പം ഉദ്വേഗവും പങ്കുവെച്ചു. സിനിമ ഉടനീളം ഒരു കംപ്ലീറ്റ് എന്റർടെയ്ൻമെന്റ് ആണെന്നുള്ള അഭിപ്രായമാണ് ആളുകൾക്കിടയിൽ ഉള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments