Friday, April 26, 2024
HomeMalayalamFilm Newsമികച്ച ആദ്യപകുതിയും ഗംഭീരമായ രണ്ടാം പകുതിയും; കാഴ്ചയുടെ വിരുന്നൊരുക്കി തകർപ്പൻ റിപ്പോർട്ടുമായി ദുൽഖറിന്റെ സിതാരാമം

മികച്ച ആദ്യപകുതിയും ഗംഭീരമായ രണ്ടാം പകുതിയും; കാഴ്ചയുടെ വിരുന്നൊരുക്കി തകർപ്പൻ റിപ്പോർട്ടുമായി ദുൽഖറിന്റെ സിതാരാമം

മലയാളികളുടെ പ്രിയപ്പെട്ട യുവതാരവും പാൻ ഇന്ത്യൻ സൂപ്പർ താരവുമായ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘സിതാരാമം’ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമായ സിതാരാമം ഓഗസ്റ്റ് അഞ്ചിനാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖറിന് ഒപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നത്. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്ത് ആദ്യമണിക്കൂറുകളിൽ തന്നെ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യപകുതി മികച്ചതാണെന്ന് ഇടവേളയുടെ സമയത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചവർ രണ്ടാം പകുതി വളരെ മികച്ചതാണെന്നും ഗംഭീരമാണെന്നുമാണ് സിനിമ കഴിഞ്ഞപ്പോൾ കുറിച്ചത്. മികച്ച തിരക്കഥ ഗംഭീരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹനു രാഘവപുടി.

ദുൽഖറും മൃണാളും ഒപ്പം രശ്മിക മന്ദാനയും അവരുടെ വേഷങ്ങൾ ഗംഭീരമാക്കി. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സിതാരാമം. റിലീസിന് മുമ്പേ തന്നെ 20 കോടിയോളം സ്വന്തമാക്കിയ ചിത്രം തെലുങ്ക് കൂടാതെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. മനോഹരമായ പാട്ടുകളും ദൃശ്യങ്ങളും പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയിരിക്കുകയാണ്. വേൾഡ് വൈഡ് റിലീസായ ചിത്രത്തിന് യു എസിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനം, കഥ പറയുന്ന രീതി, ഛായാഗ്രഹണം, സംഗീതം തുടങ്ങി എല്ലാം മേഖലകളിലും പ്രശംസനീയമായ പ്രകടനം നടത്തിയിരിക്കുന്ന സിതാരാമം തിയറ്ററുകളിൽ പോയി തന്നെ കാണേണ്ട പടമാണെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു.

മനോഹരമായ ഒരു പ്രണയകാവ്യമാണ് സംവിധായകൻ ഹനു തിരശ്ശീലയിൽ രചിച്ചു വെച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ ആണ് സിത എന്ന കഥാപാത്രമായി എത്തുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ എത്തുന്നത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കശ്മീരിലും ഹൈദരാബാദിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാത്. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി.എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിലാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. സ്വപ്‌ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍, കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ്. കോസ്റ്റിയൂം ഡിസൈനര്‍ ശീതള്‍ ശര്‍മ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗീതാ ഗൗതം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments