Friday, May 3, 2024
HomeMalayalamഎന്നെ പൊലീസോ മറ്റു ബന്ധപ്പെട്ട ആരെങ്കിലുമോ ഇതുവരെ വിളിച്ചിട്ടില്ല: മഞ്ജു വാര്യരുടെ പരാതിയിൽ പ്രതികരിച്ച് സനൽ...

എന്നെ പൊലീസോ മറ്റു ബന്ധപ്പെട്ട ആരെങ്കിലുമോ ഇതുവരെ വിളിച്ചിട്ടില്ല: മഞ്ജു വാര്യരുടെ പരാതിയിൽ പ്രതികരിച്ച് സനൽ കുമാർ ശശിധരൻ

സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തു എന്ന മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകനെതിരെ  കേസെടുത്ത്  എളമക്കര പോലീസ്. പല മാധ്യമങ്ങളിലൂടെയും സംവിധായകൻ സനൽകുമാർ ശശിധരൻ എതിരെയാണ് കേസെടുത്തിരിക്കുന്നത് എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത് ,കയറ്റം എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി മഞ്ജുവാര്യരുടെ സനൽകുമാർ ശശിധരൻ നരൻ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ആക്ഷേപങ്ങൾ നടത്തുകയും ചെയ്തു എന്നതാണ് കേസ്

ഭീഷണിപ്പെടുത്തല്‍, ഐ.ടി ആക്ട് അടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് നടി നൽകിയ പരാതിയിൽ എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.  ഈ വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് വാർത്ത ഷെയർ ചെയ്തുകൊണ്ട് സനൽകുമാർ എഴുതിയ പോസ്റ്റാണ് വൈറലാകുന്നത് .
സനൽകുമാറിനെ വാക്കുകൾ ഇങ്ങനെ:
ഈ വാർത്ത ഞാൻ കണ്ടിരുന്നില്ല. അതുകൊണ്ടാണ് മാധ്യമപ്രവർത്തകന്റെ ഫോൺകോൾ പോസ്റ്റ് ചെയ്തത്. എന്തായാലും ഇതുമായി ബന്ധപ്പെട്ട് എന്നെ പൊലീസോ മറ്റു ബന്ധപ്പെട്ട ആരെങ്കിലുമോ ഇതുവരെ വിളിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു. കാര്യങ്ങൾ വ്യക്തമാവട്ടെ.

ഇന്നലെ സനൽ കുമാർ ശശിധരൻ സോഷ്യൽ മീഡിയയിലൂടെ കയറ്റം എന്ന ചിത്രവുമായി ബന്ധപ്പെട്ട് വാർത്ത വീണ്ടും ഷെയർ ചെയ്ത് തുറന്നു പറച്ചിലുകൾ നടത്തി രംഗത്തെത്തിയിരുന്നു.
കയറ്റം എന്ന സിനിമ പുറത്തിറങ്ങാത്തതിന് കാരണം മലയാള സിനിമയെ ചൂഴ്ന്ന് നിൽക്കുന്ന ഒരു മാഫിയ ആണെന്ന് എനിക്കറിയാം. അതേക്കുറിച്ച് അന്വേഷിച്ചാൽ ബ്ളാക്ക് മെയിലിംഗിലൂടെ വ്യക്തികളെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ചലിപ്പിക്കുന്ന വലിയ റാക്കറ്റുകൾ പുറത്തു വരും.
കാഴ്ച – നിവ് കെട്ടിടത്തിലെ ദുരുഹ സംഭവങ്ങൾ അന്വേഷിച്ചാൽ സ്ത്രീകളെ ട്രാപ്പ് ചെയ്യുന്ന ഒരു വലിയ റാക്കറ്റ് പുറത്തുവരു- എന്നായിരുന്നു എഴുതിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments