Categories: Film NewsMalayalam

വിജയ് ബാബു വിഷയം അറിഞ്ഞിരുന്നില്ല; ജോജുവിന്റെത് അസാധ്യ പ്രകടനം : ഇന്ദ്രന്‍സിന്റെ ആരോപണം തള്ളി ജൂറി ചെയർമാൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇന്ദ്രൻസും മഞ്ജു പിള്ളയും ശ്രീനാഥ് ഭാസിയും കേന്ദ്രകഥാപാത്രമായി വിജയ് ബാബു നിർമ്മിച്ച ഹോ’മിന് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതില്‍ വലിയ വിമര്‍ശനങ്ങളാണ് സിനിമാ പ്രവര്‍ത്തകരില്‍ നിന്നും  ഉയര്‍ന്നുവരുന്നത്.

ഹോം കാണാതെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഒരാൾ കുറ്റം ചെയ്താൽ കുടുംബത്തിലെ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലെന്നും ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു , നിര്‍മ്മാതാവ് വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിത്തുടര്‍ന്നാണ് ചിത്രം തഴഞ്ഞതെങ്കില്‍ അത് തെറ്റായ കാര്യമാണെന്നും നിരവധിപേർ ചൂണ്ടിക്കാണിച്ചിരുന്നു, ഇപ്പോഴിതാ വിമർശനങ്ങൾക്ക്  മറുപടി നല്‍കിയിരിക്കുകയാണ് ജൂറി ചെയര്‍മാന്‍ സയ്യിദ് അഖ്തര്‍ മിര്‍സ.

ഹോം സിനിമ നിമയുടെ നിര്‍മാതാവ് പീഡനക്കേസില്‍പെട്ട വിവരം ഇന്നാണ് അറിയുന്നത് ,അങ്ങനെ ഒരു വിവാദം സിനിമ അവാർഡ് നിർണയത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന്  അദ്ദേഹം പറഞ്ഞു.
മികച്ച നടനെ തിരഞ്ഞെടുക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു ,വളരെ  നന്നായി ആലോചിച്ച് ഉറപ്പിച്ച ശേഷമാണ് അവാർഡ് പ്രഖ്യാപിച്ചത് ,ബിജുമേനോനും ജോജു ജോർജും അസാധ്യ പ്രകടനങ്ങളാണ്  ചിത്രങ്ങളിൽ കാഴ്ചവച്ചത്, അതുകൊണ്ടുതന്നെയാണ് അവർക്ക് രണ്ടുപേർക്കും അവാർഡ് നൽകിയത് എന്നും  മിര്‍സ പറഞ്ഞു.

ICG Malayalam

Recent Posts

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 മുതൽ നെറ്റ്ഫ്ലിക്സിൽ !

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…

2 months ago