Friday, April 26, 2024
HomeMalayalamഗർഭിണിയായ സഹോദരിക്ക് അല്പം സ്വകാര്യത നൽകു: സോനം കപൂറിനെതിരെ വരുന്ന വാർത്തകളോട്...

ഗർഭിണിയായ സഹോദരിക്ക് അല്പം സ്വകാര്യത നൽകു: സോനം കപൂറിനെതിരെ വരുന്ന വാർത്തകളോട് പ്രതികരിച്ച് ഹർഷ് വർദ്ധൻ കപൂർ

ആനന്ദ് അഹൂജയ്‌ക്കൊപ്പം അമ്മയാകുന്നതിൻറെ സന്തോഷത്തിലാണ് സോനം കപൂർ.സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താരം തൻറെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. ഈ ദിവസങ്ങളിൽ അവരുടെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ ഘട്ടം ആസ്വദിക്കുകയാണ് എന്നായിരുന്നു സോനം പ്രേക്ഷകരെ അറിയിച്ചത്. ദമ്പതികൾ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ മാതാപിതാക്കൾ ആകാൻ പോവുകയാണ് എന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയതും ഈ അടുത്ത കാലത്താണ്.

ഇപ്പോൾ, നടിയുടെ സഹോദരനും നടനുമായ ഹർഷ് വർദ്ധൻ കപൂർ തന്റെ സഹോദരിയുടെ ഗർഭധാരണത്തെക്കുറിച്ച് സംസാരിക്കുകയും ദമ്പതികൾക്ക് ‘സ്വകാര്യത’ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുകയാണ്. സോനം കപൂർ അമ്മയാകാൻ ഒരുങ്ങുന്ന വാർത്ത പുറത്തുവന്നത് മുതൽ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ വരുന്നത് പലരും സ്വകാര്യതയിൽ കടന്നുകയറിയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്

ഈ സാഹചര്യത്തിലാണ് സഹോദരൻ തുറന്നുപറച്ചിൽ നടത്തിയത്. അടുത്തിടെ ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിൽ നടിക്കും ഭർത്താവിനും ഇത് വളരെ അടുപ്പമുള്ളതും വ്യക്തിപരമായതുമായ അനുഭവമാണെന്ന് വെളിപ്പെടുത്തി മാത്രമല്ല. , തന്റെ സഹോദരി സോനത്തെക്കുറിച്ച് ആരാധകർക്ക് അറിയാൻ ആഗ്രഹമുണ്ട് എന്നും അതൊരു നല്ല കാര്യമാണ് എന്നും പക്ഷേ പല രീതിയിൽ വാർത്തകൾ വളച്ചൊടിക്കുന്നത് കണ്ടിട്ടാണ് ഈരീതിയിൽ പ്രതികരിച്ചത് എന്നും സഹോദരൻ വ്യക്തമാക്കി.ഈ സമയത്ത് അവർക്ക് കുറച്ച് ഇടം നൽകണമെന്നും അവരുടെ സ്വകാര്യതയെ മാനിക്കുന്നതും പ്രധാനമാണ് എന്നും ഹർഷ് പറഞ്ഞു,

RELATED ARTICLES
- Advertisment -

Most Popular

Recent Comments