Friday, April 26, 2024
HomeMalayalamഇത് വളരെ കഠിനമുള്ള യാത്ര: ഗർഭകാലത്തെ ക്കുറിച്ച് സോനം കപൂർ പറയുന്നു

ഇത് വളരെ കഠിനമുള്ള യാത്ര: ഗർഭകാലത്തെ ക്കുറിച്ച് സോനം കപൂർ പറയുന്നു

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ് സോനം കപൂർ.ഭർത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയ്‌ക്കൊപ്പം സന്തോഷമുള്ള നിമിഷത്തിൽ കൂടെയാണ് സോനം കപൂർ അഹൂജ കടന്നുപോകുന്നത് .ഗർഭകാല ദിവസങ്ങളിൽ അവരുടെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ ഘട്ടം ആസ്വദിക്കുകയാണ് എന്നാണ് താരം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് . തന്റെ ഗർഭകാല യാത്രയെക്കുറിച്ച് സംസാരിക്കുകയും വളരെ കഠിനമായിരുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്ത് നടി വാർത്തകളിൽ ഇടം പിടിക്കുന്നു.

ഇപ്പോൾ മൂന്ന് മാസമായെന്നും ഇത് വളരെ ബുദ്ധിമുട്ടാണെന്നും നടി പറയുന്നു. ഒരിക്കലും ലും ഗർഭകാലം എത്രത്തോളം ദുഷ്‌കരമായിരിക്കുമെന്ന് ആളുകൾ പറയുന്നില്ലെന്നും ഓരോ ആഴ്ച്ചയിലും, എല്ലാ ദിവസവും, നിങ്ങളുടെ ശരീരത്തിന് പുതിയ മാറ്റങ്ങൾ അനുഭവപ്പെടുകയും ചെയ്യും പലപ്പോഴും തനിക്ക് ഉറങ്ങാൻ പറ്റാറില്ല, പുതിയ അനുഭവങ്ങളുണ്ട് ചിലപ്പോൾ ഇതൊക്കെ താൻ ആസ്വദിക്കുകയാണ്, മാത്രമല്ല മനോഹരമായ യാത്രയെക്കുറിച്ച് സുഹൃത്തുക്കളോട് പറയാറുണ്ടെന്നും താരം പറഞ്ഞു.. എല്ലാ സ്ത്രീകളും ഇതിലൂടെ കടന്നുപോകുന്നുണ്ടെന്ന് എനിക്കറിയാം  എല്ലാവരും ആ യാത്ര സന്തോഷത്തോടു കൂടിയാണ് പൂർത്തിയാക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

പെർഫെക്റ്റ് ടൈമിംഗ്’ എന്ന് വിളിക്കുന്ന ആ സമയത്താണ് താൻ ഗർഭിണിയായത്. ഈ മെയ് മാസത്തിൽ തങ്ങൾ വിവാഹിതരായിട്ട് നാലുവർഷമായി. ആസ്വദിക്കാൻ രണ്ടുവർഷം വേണമായിരുന്നു അത് പൂർത്തിയായപ്പോഴാണ് പേരന്റിങ്ങനെ കുറിച്ച് ചിന്തിച്ചത് എന്നും താരം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments