Friday, April 26, 2024
HomeMalayalamആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള മനോരോഗികളുടെ പോസ്റ്റ് : ശ്രീനിവാസന്റെ മറുപടിയിങ്ങനെ

ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള മനോരോഗികളുടെ പോസ്റ്റ് : ശ്രീനിവാസന്റെ മറുപടിയിങ്ങനെ

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമായ നടൻ ശ്രീനിവാസൻ കഴിഞ്ഞ ദിവസമായിരുന്നു രോഗാവസ്ഥയിൽ ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. താരത്തിൻറെ അസുഖവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പലതരത്തിലുള്ള വാർത്തകളോട് പ്രതികരിച്ചുകൊണ്ട് ഇപ്പോൾ ശ്രീനിവാസൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നിരുന്നത്. വ്യാപകമായി ഇത്തരം പോസ്റ്റുകൾ പ്രചരിച്ച സാഹചര്യത്തിലാണ് ശ്രീനിവാസൻ തന്നെ നേരിട്ട് മറുപടിയുമായി രംഗത്തെത്തിയത്.

ഇത്തരത്തിൽ വാർത്ത പ്രചരിക്കുന്നുണ്ട് എന്ന വിവരം പങ്കുവെച്ച ഏറ്റവും അടുത്ത സുഹൃത്തും നിർമ്മാതാവുമായ മനോജ് രാം സിങ്ങിനോടാണ് അദ്ദേഹത്തിൻറെ പ്രതികരണം. തമാശ കൈവിടാതെയുള്ള ശ്രീനിവാസൻ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട. കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്,’ എന്നായിരുന്നു ശ്രീനിവാസന്റെ വാക്കുകൾ.

ശ്രീനിവാസൻ കേന്ദ്രകഥാപാത്രമായി എത്തിയ അയാൾ ശശി എന്ന ചിത്രം സംവിധാനം ചെയ്ത സാജൻ ബാബുവാണ് സോഷ്യൽ മീഡിയയിലൂടെ ഈ മറുപടി പങ്കുവെച്ചത്. നിലവിൽ ശ്രീനിവാസൻ ബൈപാസ് സർജറിക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്. നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള പലതരത്തിലുള്ള വ്യാജവാർത്തകളും പുറത്തുവന്നത്.

കുറിപ്പ്: ഈ ചിത്രം “അയാൾ ശശി” എന്ന സിനിമക്കായി ചെയ്ത മാക്കോവർ ആണ്.. ഇത് വച്ചാണ് ചിലർ കള്ള വാർത്തകൾ അച്ചടിച്ചു കൊണ്ടിരിക്കുന്നത്… ശ്രീനിയേട്ടന്റെ അടുത്ത സുഹൃത്തും, നിർമ്മാതാവുമായ Manoj Ramsingh നോട് ശ്രീനിയേട്ടൻ ആശുപത്രിയിൽ നിന്നും ഫോണിൽ15 മിനിറ്റ് മുന്നേ സംസാരിച്ചത് താഴെ കൊടുക്കുന്നു.. ശ്രീനിയേട്ടൻ പൂർണ്ണ ആരോഗ്യവാനായി തിരികെ വരും…

“ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം” മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്.ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല.
മനോജ്‌ രാംസിങ്…

RELATED ARTICLES
- Advertisment -

Most Popular

Recent Comments