Categories: Film NewsMalayalam

സൂപ്പർ സ്റ്റാർ മഹേഷ് ബാബു – ത്രിവിക്രം ശ്രീനിവാസ് ചിത്രം 2023 ഏപ്രിൽ 28 ന് തീയേറ്ററുകളിൽ എത്തും

സിനിമാ പ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ്‌  രചനയും, സംവിധാനവും നിർവഹിക്കുന്ന #SSMB28 എന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്. 2023 ഏപ്രിൽ 28-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. വ്യത്യസ്‌തമായ ഒരു ആക്ഷൻ എന്റർടെയ്‌നറായിട്ട് ഒരുക്കുന്ന ചിത്രത്തിൽ മഹേഷ് ബാബു സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ടോളിവുഡിലെ തന്നെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഹരിക ആൻഡ് ഹാസിൻ ക്രിയേഷൻസിന് കീഴിൽ എസ് രാധാകൃഷ്ണ (ചൈന ബാബു) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ അതിവേഗം പുരോഗമിക്കുകയാണ്. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു തിരക്കഥയാണ് ത്രിവിക്രം ചിത്രത്തിനായി തയ്യാറാക്കുന്നത്.

ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ദേശീയ അവാർഡ് ജേതാവായ നവിൻ നൂലിയാണ്, കലാസംവിധാനം എ എസ് പ്രകാശ്. പ്രശസ്‌ത സംഗീത സംവിധായകൻ എസ് തമൻ, സംഗീതവും ഛായാഗ്രാഹണം പി എസ് വിനോദും നിർവഹിക്കുന്നു. പി ആർ ഓ ശബരി

ICG Malayalam

Recent Posts

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 മുതൽ നെറ്റ്ഫ്ലിക്സിൽ !

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…

2 months ago