Categories: Film NewsMalayalam

ഐ.ഐ.എഫ്.എ. വീക്കെൻഡ് & അവാർഡ്‌സിൽ തിളങ്ങി  തമിഴ് സീരീസ് സുഴൽ – ദി വോർടെക്സ്

അബുദാബിയിൽ നടക്കുന്ന 2022-ലെ ഐ.ഐ.എഫ്.എ. വീക്കെൻഡ് ആൻഡ് അവാർഡ്‌സിൽ  തമിഴ് ഒറിജിനൽ സീരീസായ സുഴൽ – ദി വോർടെക്സ്’-ന്റെ ഗ്ലോബൽ പ്രീമിയർ പ്രഖ്യാപിച്ചു. ജൂൺ 3ന്, 2022 നാണ് പ്രൈം വീഡിയോ അബുദാബിയിലെ യാസ് ഐലൻഡിൽ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച പ്രമുഖർ അണി നിരന്ന , താര നിബിഡമായ അവാർഡ് നിശയിൽ പ്രദർശിപ്പിച്ചത്.

തമിഴിലെ ആദ്യത്തെ ദീർഘ-രൂപ സ്ക്രിപ്റ്റഡ് ഒറിജിനൽ സീരീസാണ് സുഴൽ – ദി വോർട്ടക്സ്.മാവെറിക് ജോഡികളായ പുഷ്‌കറും ഗായത്രിയും ചേർന്ന്  ആണ് സുഴൽ – ദി വോർട്ടക്സ് എഴുതിയത് അത് സംവിധാനം ചെയ്തിരിക്കുന്നത് ബ്രമ്മ, അനുചരൺ. എം എന്നിവർ ആണ്. അന്വേഷണാത്മക സീരീസ് ഗണത്തിലാണ്  ചിത്രം വരുന്നത് . സീരീസിൽ പ്രധാന കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി,   രാധാകൃഷ്ണൻ പാർത്ഥിബൻ എന്നിവരാണ്.  8 എപ്പിസോഡുകൾ ആണ്  സാങ്കൽപ്പിക ക്രൈ ത്രില്ലറിൽ ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഒരു ചെറിയ പട്ടണത്തിൽ നാശം വിതച്ച്, കാണാതായ ഒരു പെൺകുട്ടിയുടെ അന്വേഷണത്തെ ചിത്രം മുന്നോട്ട്  പോകുന്നത് .

പ്രൈം വീഡിയോയുടെ ആദ്യ പ്രദർശനത്തിൽ, ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക്, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ ഒന്നിലധികം ഇന്ത്യൻ ഭാഷകളിലും ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോളിഷ്, പോർച്ചുഗീസ്, കാസ്റ്റിലിയൻ സ്പാനിഷ്, ലാറ്റിൻ സ്പാനിഷ്, അറബിക്, ടർക്കിഷ് തുടങ്ങിയ വിദേശ ഭാഷകളിലും സുഴൽ – ദി വോർട്ടക്സ് റിലീസ്  ചെയ്യും എന്ന് പ്രവർത്തകർ അറിയിച്ചു. ചൈനീസ്, ചെക്ക്, ഡാനിഷ്, ഡച്ച്, ഫിലിപ്പിനോ, ഫിന്നിഷ്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയൻ, ഇന്തോനേഷ്യൻ, കൊറിയൻ, മലായ്, നോർവീജിയൻ ബോക്ം, റൊമാനിയൻ, റഷ്യൻ, സ്വീഡിഷ്, തായ്, ഉക്രേനിയൻ, വിയറ്റ്നാമീസ് തുടങ്ങി നിരവധി വിദേശ ഭാഷകളിൽ ഈ സീരീസ് സബ്‌ടൈറ്റിലുകളോടെ കാഴ്ചക്കാർക്ക് ലഭ്യമാകും. ജൂൺ 17 മുതൽ ഇന്ത്യയിലെയും മറ്റ് 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിൽ  ഉള്ള പ്രൈം അംഗങ്ങൾക്ക് സുഴൽ – ദി വോർട്ടക്സ്ദൃശ്യവിരുന്നൊരുക്കും.കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി എന്നിവർ ചേർന്നാണ് പരമ്പരയുടെ വേൾഡ് വൈഡ് പ്രീമിയർ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

5 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago