Saturday, April 27, 2024
HomeMalayalamFilm Newsബി ലൈക്ക് ബീപാത്തു! തകർപ്പൻ ലുക്കുമായി തല്ലുമാലയിലെ കല്യാണി

ബി ലൈക്ക് ബീപാത്തു! തകർപ്പൻ ലുക്കുമായി തല്ലുമാലയിലെ കല്യാണി

മലയാളത്തിലും തെന്നിന്ത്യയിലും നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. ഇപ്പോഴിതാ ചിത്രത്തിലെ കല്യാണി പ്രിയദർശന്റെ ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. പാത്തുവായി എത്തുന്ന കല്യാണിയുടെ ചിത്രമാണ് പോസ്റ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

കല്യാണിയും ടൊവിനോയും പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പ്രേക്ഷകർക്കായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബി ലൈക്ക് പാത്തു എന്നാണ് കല്യാണി ഈ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു കുറിച്ചത്.നേരത്തെ പുറത്ത് വന്ന ടൊവിനോയുടെ പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 20കാരനായ മണവാളന്‍ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് .

ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ്, ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ് എന്നിവരാണ്.ടോവിനോയുടെ ഇനി പുറത്തിറക്കാനുള്ള ചിത്രം എം.ആര്‍ ജോസഫ് സംവിധാനം ചെയ്യുന്ന വാശിയാണ് .ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കീർത്തി സുരേഷ് ആണ്, കല്യാണി പ്രിയദർശന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം വിനീത് ശ്രീനിവാസന്റെ ‘ഹൃദയ ‘മായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments