Categories: Film NewsMalayalam

‘ആമ്പലെ നീലാമ്പലെ’ ധ്യാന്‍, സണ്ണിവെയ്ന്‍, നിരഞ്ജ് മണിയന്‍പിള്ള ഒന്നിക്കുന്ന ത്രയത്തിലെ ആദ്യഗാനം പുറത്ത്

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ‘ത്രയം’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ. എസ് ഹരിശങ്കർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘മുല്ലെ മുല്ലെ’ എന്ന ഹിറ്റ് ഗാനത്തിന് ശേഷം അരുൺ മുരളീധരൻ-ഹരിശങ്കർ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ഗാനമാണ് ഇതെന്ന പ്രത്യേകതയും ഈ ഗാനത്തിന് ഉണ്ട്.

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയിൻ, അജു വർഗീസ്, നിരഞ് മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിൽ പ്രധാന കലാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു. ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് ‘ത്രയം’. സംഗീതം-അരുണ്‍ മുരളിധരന്‍, എഡിറ്റര്‍-രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരുര്‍, കല-സൂരജ് കുറവിലങ്ങാട്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബു രവീന്ദ്രന്‍, വസ്ത്രാലങ്കാരം: സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, മേക്കപ്പ്: പ്രദീപ്, അസിസ്റ്റന്റ് ഡയറക്ടർ: വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സഫി ആയൂർ, സ്റ്റിൽസ്: നവീൻ മുരളി, പരസ്യക്കല: ആൻ്റണി സ്റ്റീഫൻ, ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ: വിവേക്, സ്റ്റിൽസ്: നവീൻ മുരളി, പരസ്യക്കല: ആൻ്റണി സ്റ്റീഫൻ,പി.ആര്‍ഒ – എ. എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 days ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 days ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago