Categories: Film NewsMalayalam

കാസർകോട് ഭാഷയിൽ ഒരു ചിത്രം “കുണ്ഡല പുരാണം”

കാസർഗോഡ് ഭാഷയിൽ മറ്റൊരു സിനിമ കൂടി ഒരുങ്ങുന്നു. ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടി.വി. നിർമ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന “കുണ്ഡലപുരാണം “എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് നടന്നു. ഏപ്രിൽ മാസത്തിൽ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം എന്ന ചിത്രത്തിലൂടെ പറയുന്നത്. സന്തോഷിന്റെ രണ്ടാമത്തെ ചിത്രമാണിത്. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ചെയ്ത ഫോക് ലോർ അവാർഡ് നേടിയ മോപ്പാള എന്ന സിനിമയുടെ സംവിധായകനാണ് സന്തോഷ് പുതുക്കുന്ന്.

കുണ്ഡലപുരാണത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ മാസത്തിൽ നീലേശ്വരം, കാസർഗോഡ് പരിസരങ്ങളിൽ ആരംഭിക്കും . വിനു കോളിച്ചാലിന്റെ സർക്കാസ് എന്ന സിനിമയ്ക്ക് ശേഷം സുധീഷ് കുമാർ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്. ഇന്ദ്രൻസിനെ കൂടാതെ രമ്യ സുരേഷ്, ഉണ്ണിരാജ, ബാബു അന്നൂർ, തുടങ്ങിയ വർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശരൺ ശശിധരൻ. എഡിറ്റർ ശ്യാം അമ്പാടി, സംഗീതം – ബ്ലസ്സൻ തോമസ്,
ചീഫ് അസോസ്സിയേറ്റ് രജിൽ കെയ്സി, വസ്ത്രാലങ്കാരം സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ അരവിന്ദൻ കണ്ണൂർ, സൗണ്ട് ഡിസൈൻസ് രഞ്ജുരാജ് മാത്യു, കല സീ മോൻ വയനാട്, സംഘട്ടനം ബ്രൂസ്ലി രാജേഷ്,
ചമയം രജീഷ് പൊതാവൂർ, ചീഫ് അസോസ്സിയേറ്റ് ക്യാമറാമാൻ സുജിൽ സായ്, പി.ആർ.ഓ മഞ്ജു ഗോപിനാഥ്, ഓൺലൈൻ പാർട്ണർ – സിനിമാപ്രാന്തൻ, പരസ്യകല – കുതിരവട്ടം ഡിസൈൻസ്.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 days ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 days ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

4 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

4 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago