Categories: Film NewsMalayalam

ടോവിനോ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും പൂജ.

 തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ചിത്രത്തിൻറെ പൂജ ചടങ്ങുകൾ ഇന്ന് കോട്ടയത്ത് തിരുന്നക്കര ക്ഷേത്രത്തിൽ വച്ച് നടന്നു. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം ഡയറക്ടർ ഭദ്രൻ നിർവഹിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ് ഡയറക്ടർ വൈശാഖ് നിർവഹിച്ചു. പൂജ വേളയിൽ ടോവിനോ തോമസ് ഡോൾവിൻ കുര്യക്കോസ് ജിനു വി എബ്രഹാം സംവിധായകൻ ഡാർവിൻ കുര്യക്കോസ് ജോസ് തോമസ് എന്നിവർ പങ്കെടുത്തു.

കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്
ജിനു വി എബ്രാഹാം എന്നിവർ ചേർന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത
സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്ര സംവിധാനത്തിലേക്കെത്തുന്നത്.

മാർച്ച് ആറിന് ഷൂട്ടിങ് ആരംഭിക്കന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം
ജിനു വി എബ്രാഹാം എഴുതുന്നു.
എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ
സിദ്ദിഖ്, ഇന്ദ്രന്‍സ്, ബാബുരാജ്,ഹരിശ്രീ അശോകൻ,ഷമ്മി തിലകൻ , പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ,
രമ്യാ സുവി (നൻപകൽ നേരത്ത് മയക്കം ഫെയിം) എന്നി പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.
പുതുമുഖ നായികമാരാണ് അഭിനയിക്കുന്നത്.
പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥ പറയുന്ന ഈ സിനിമയുടെ ചിത്രീകരണം രണ്ടു ഘട്ടങ്ങളിലായാണ് പൂർത്തിയാകുക.
കോട്ടയം, തൊടുപുഴ, കട്ടപ്പന, എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ.
തങ്കത്തിന് ശേഷം ഗൗതം ശങ്കർ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ്
‘അന്വേഷിപ്പിന്‍ കണ്ടെത്തും’.
എഡിറ്റിംഗ്- സൈജു ശ്രീധർ,കലാ സംവിധാനം-ദിലീപ് നാഥ്,
കോസ്റ്റ്യുംസ്- സമീറ സനീഷ്,
മേക്കപ്പ്-സജി കാട്ടാക്കട
പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു ജെ, പി ആർ ഒ : ശബരി

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago