നിവിൻ പോളി നായകനായി രാജീവ് രവി സംവിധാനം ചെയ്ത അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. ചിത്രം ജൂൺ 3 ന് തീയേറ്ററുകളിലെത്തും എന്ന് അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്, ഗോപൻ ചിദംബരമാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ,ഒരു പിരീഡ് ഡ്രാമ ഗണത്തിലാണ് ചിത്രം ഉൾപ്പെടുത്തിയത് ,1962 വരെ കൊച്ചിയിൽ ഉണ്ടായിരുന്ന ചാപ്പാ തൊഴിൽവിഭജനം സമ്പ്രദായത്തിന് പ്രമേയമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്,
ചിത്രത്തിൻറെ പേര് അന്വർത്ഥമാക്കുന്ന അതുപോലെ തുറമുഖവും തുറമുഖത്തിലെ തൊഴിലാളികളുടെ സമരവും പ്രക്ഷോഭവും ഒക്കെയാണ് ചിത്രത്തിലുടനീളം പറയുന്നത്. പോസ്റ്ററും ടീസറും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
1920-കളിൽ കൊച്ചി തുറമുഖം നിർമ്മിക്കുന്ന കാലത്ത് തുടങ്ങുന്ന കഥയാണ് ചിത്രത്തിൽ ആദ്യം ഉൾപ്പെടുത്തിയിരിക്കുന്നത് ,പിന്നീട് നാല്പതുകളിലും അൻപതുകളിലും ഒക്കെ ചിത്രത്തിൻറെ കഥാഗതി പോകുന്നുണ്ട് , തൊഴിലാളികളുടെ അതി ജീവനത്തിന് കഥ കൂടി ഉൾപ്പെടുത്തിയ ചിത്രം കാണാൻ ആരാധകർ ആകാംക്ഷയിലാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് സുകുമാർ തെക്കേ പാട്ടാണ്.
മലയാളത്തിലെ പ്രമുഖ താരങ്ങൾ ഒക്കെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട് ,നിമിഷ സജയൻ ഇന്ദ്രജിത്ത് സുകുമാരൻ അർജുൻ അശോകൻ ജോജുജോർജ് മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നീണ്ട നാളത്തെ ഇടവേളക്കുശേഷം പൂർണിമ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്