Friday, April 26, 2024
HomeMalayalamനിങ്ങൾക്ക് രണ്ടുപേർക്കും വിവാഹം കഴിച്ചൂടെ..!! രസകരമായ കമൻറുകളുമായി ഉണ്ണിമുകുന്ദന്റെ പോസ്റ്റ്

നിങ്ങൾക്ക് രണ്ടുപേർക്കും വിവാഹം കഴിച്ചൂടെ..!! രസകരമായ കമൻറുകളുമായി ഉണ്ണിമുകുന്ദന്റെ പോസ്റ്റ്

ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മലയാളത്തിൻറെ നടന വിസ്മയം മോഹൻലാലും ഒരുമിച്ച  ‘ട്വല്‍ത്ത് മാന്‍’ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത് . കഴിഞ്ഞദിവസം സിനിമയുടെ വിജയം ആഘോഷിക്കാന്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒരുമിച്ചിരുന്നു .

ഇപ്പോഴിതാ ചടങ്ങിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്തെത്തിയിരിക്കുകയാണ് .നടിമാർക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഉണ്ണി മുകുന്ദൻ പോസ്റ്റ് പങ്കുവെച്ചത്. അനുശ്രീക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചപ്പോൾ രസകരമായ നിരവധി കമൻറുകൾ ആണ് ലഭിച്ചത്.  ഏറ്റവും അവസാനം ശിവദ യുടെ കൂടെയുള്ള ചിത്രം ഞാൻ പങ്കിട്ടു എന്നായിരുന്നു ഈ മുഖം ചിത്രത്തിനു താഴെ നൽകിയ ക്യാപ്ഷൻ. വളരെ രസകരമായ കമൻറുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. പലരും നിങ്ങൾക്ക് രണ്ടുപേർക്കും കല്യാണം കഴിച്ചു കൂടെ എന്ന ചോദ്യങ്ങളും ഉയർത്തിയിരുന്നു.

മോഹന്‍ലാല്‍ ഉള്‍പ്പെടെ സിനിമയിലെ 10 താരങ്ങള്‍ ചിത്രത്തിലെ വിജയാഘോഷ  ചടങ്ങിനെത്തിയിരുന്നു, ചിത്രംഹോട്ട്സ്റ്റാറിലൂടെ മേയ് 20ന്  ആണ്പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അനു മോഹന്‍, ചന്തുനാഥ്, രാഹുല്‍ മാധവ്,അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവരായിരുന്നു ,എല്ലാവരും ഗംഭീര പ്രകടനങ്ങൾ ആയിരുന്നു കാഴ്ചവച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments