Saturday, April 27, 2024
HomeMalayalamFilm Newsമഞ്ജുപിളള തഴയപ്പെട്ടു എന്നുളളത് അദ്ഭുതപ്പെടുത്തുന്നു: പ്രതികരണവുമായി എം.എ. നിഷാദ്

മഞ്ജുപിളള തഴയപ്പെട്ടു എന്നുളളത് അദ്ഭുതപ്പെടുത്തുന്നു: പ്രതികരണവുമായി എം.എ. നിഷാദ്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവിൽ മലയാളത്തിലെ താരങ്ങൾ വാർത്തകളിൽ സജീവമായി നിൽക്കുമ്പോൾ മറുഭാഗത്ത് നിരവധി വിമർശനങ്ങൾ ആണ് ജൂറി അംഗങ്ങൾക്ക് ലഭിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നടി മഞ്ജു പിള്ള തഴയപ്പെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് സംവിധായകനും നടനുമായ എം.എ. നിഷാദ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയാണ് .സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ  രണ്ടാമത്തെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ഉണ്ണിമായയെ ആയിരുന്നു, അതുപോലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ജോജു ജോർജിനെയും ബിജു മേനോനെയും ആയിരുന്നു. പക്ഷേ ഹോം എന്ന സിനിമ അവാർഡിൽ പരിഗണിക്കാത്തത് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിവെച്ചിരുന്നു . ഇന്ദ്രൻസിനെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തെ തഴഞ്ഞതും    വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക്  വഴിവെച്ചിരുന്നു. മലയാള സിനിമയിലെ പ്രമുഖരും ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി.

എം എ നിഷാദ് സോഷ്യൽ മീഡിയയിൽ കുറിച്ച് വരികൾ ഇങ്ങനെ:സംസ്ഥാന അവാർഡ്ജേതാക്കൾക്ക്,അഭിനന്ദനങ്ങൾ !!!മികച്ച രണ്ടാമത്തെ നടി,മഞ്ചു പിളളയാണ്ചിത്രം ഹോം..,മഞ്ചു അതർഹിക്കുന്നു…എന്ത് കൊണ്ട് മഞ്ചുപിളള തഴയപ്പെട്ടു എന്നുളളത് അദ്ഭുതപ്പെടുത്തുന്നു..ഇത് ഏന്റ്റെ വ്യക്തിപരമായ അഭിപ്രായമാണ്..ഇത് കൊണ്ട് അവാർഡ് കിട്ടിയ നടി,അനർഹയാണെന്ന് അർത്ഥമില്ല..

RELATED ARTICLES
- Advertisment -

Most Popular

Recent Comments