Saturday, May 4, 2024
HomeMalayalamഇത് ഞങ്ങളുടെ വരദ തന്നെയാണോ !!! കിടിലൻ മേക്കോവറുമായി മിനിസ്ക്രീൻ താരം

ഇത് ഞങ്ങളുടെ വരദ തന്നെയാണോ !!! കിടിലൻ മേക്കോവറുമായി മിനിസ്ക്രീൻ താരം

മിനിസ്ക്രീൻ പരമ്പരകളിലൂടെ മിനിസ്ക്രീൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് വരദ. മലയാളത്തിൽ വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമേ നടി അഭിനയിച്ചിട്ടുള്ളൂ. പക്ഷേ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ താരം വളരെ സുപരിചിതയാണ്. എമിമോൾ മോഹൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. അഭിനയരംഗത്ത് സജീവമായപ്പോഴാണ് വരദ എന്ന പേര് സ്വീകരിക്കുന്നത് .

നടിയുടെ ഇപ്പോഴത്തെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത് ,ഇതുവരെ കാണാത്ത ലുക്കിലാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്,  2008 ൽ പുറത്തിറങ്ങിയ സുൽത്താൻ എന്ന സിനിമയിലാണ് വരദ ആദ്യമായി നായികയായി അഭിനയിച്ചത്. അതിനുശേഷം താരം ടെലിവിഷൻ ഷോകളിൽ നിരവധി പങ്കെടുത്തു, അമല എന്ന പരമ്പരയായിരുന്നു കരിയറിൽ വലിയൊരു ബ്രേക്ക് നൽകി കൊടുത്തത്. 2014ലാണ് പരമ്പരകളിലൂടെ സജീവമായ നടൻ ജിഷിനെ താരം വിവാഹം ചെയ്തത്.

സൂര്യ ടിവിയിൽ അവതരിപ്പിച്ച സ്നേഹക്കൂട് എന്ന പരമ്പരയിലൂടെ ആയിരുന്നു ടെലിവിഷൻ പരമ്പരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് ,പക്ഷേ ഏറ്റവുമധികം ശ്രദ്ധ നേടിക്കൊടുത്തത് അമല എന്ന സീരിയലിലെ ടൈറ്റിൽ കഥാപാത്രം തന്നെയായിരുന്നു.അതിനുശേഷം ഏഷ്യാനെറ്റിലെ പ്രണയം എന്ന സീരിയലിൽ നായികയായി പ്രത്യക്ഷപ്പെട്ടു, അതിനിടെയാണ് താരം ഗർഭിണിയായതും കുഞ്ഞു ജനിക്കുന്നതും ഒക്കെ, നീണ്ട ഇടവേളയ്ക്ക് ശേഷം  ഇളയവൾ ഗായത്രിയിലൂടെ സീരിയലിൽ തിരിച്ചെത്തി.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താരം വളരെയധികം സജീവമാണ് ഏറ്റവും പുതിയ ചിത്രത്തിന് ആരാധകർ നിരവധി കമൻറുകൾ ആണ് നൽകുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments