Tuesday, April 23, 2024
HomeMalayalamFilm Newsവിളക്കിലെ എണ്ണ വീണ് വിഷ്ണുവിന് പൊള്ളലേറ്റതാണ്: ചിത്രീകരണം വീണ്ടും ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ

വിളക്കിലെ എണ്ണ വീണ് വിഷ്ണുവിന് പൊള്ളലേറ്റതാണ്: ചിത്രീകരണം വീണ്ടും ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ

കഴിഞ്ഞ ദിവസമായിരുന്നു നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിംഗിനിടയിൽ പൊള്ളലേറ്റ വാർത്ത പുറത്തുവന്നത്. താരത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ സത്യാവസ്ഥ അറിയിച്ചുകൊണ്ട് നിർമാതാവായ ബാദുഷ രംഗത്തെത്തിയിരിക്കുകയാണ്.ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ ബാദുഷയും ഷിനോയ് മാത്യൂവും ചേർന്ന് നിർമ്മിച്ച് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വെടിക്കെട്ട്”ൻ്റെ വൈപ്പിനിലെ ലൊക്കേഷനിൽ ചിത്രീകരണത്തിനിടയിൽ ആയിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റത്.

അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും നിലവിൽ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാൽ നമ്മൾ വീണ്ടും പഴയ ഉഷാറോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. :പോസ്റ്റ് വായിക്കാം

ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ ഞാനും, സുഹൃത്ത് ഷിനോയ് മാത്യൂവും ചേർന്ന് നിർമ്മിച്ച് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വെടിക്കെട്ട്”ൻ്റെ വൈപ്പിനിലെ ലൊക്കേഷനിൽ ചിത്രീകരണത്തിനിടയിൽ കഴിഞ്ഞ ദിവസം വിഷ്ണുവിൻ്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളൽ ഏറ്റിരുന്നു. തുടർന്ന് തന്നെ ആശുപത്രിയിൽ കൊണ്ടു പോകുകയും വേണ്ട ശുശ്രൂഷകൾ നടത്തിയിട്ടുണ്ട്. സാരമല്ലാത്ത പൊള്ളലായതിനാൽ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും നിലവിൽ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാൽ നമ്മൾ വീണ്ടും പഴയ ഉഷാറോടെ “വെടിക്കെട്ട്” ആരംഭിക്കും.

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments