Friday, March 29, 2024
HomeMalayalamതുറന്നുപറച്ചിലുകൾ നല്ലതാണ് പക്ഷേ  വർഷങ്ങൾ കാത്തിരിക്കരുത് :സാധിക വേണുഗോപാൽ

തുറന്നുപറച്ചിലുകൾ നല്ലതാണ് പക്ഷേ  വർഷങ്ങൾ കാത്തിരിക്കരുത് :സാധിക വേണുഗോപാൽ

മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിൽ ലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന സാധികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത് . മോഡലിംഗ് രംഗത്തുനിന്നാണ് സാധിക അഭിനയരംഗത്തേക്ക് വരുന്നത്.

നിരവധി ബ്രാൻഡുകൾക്ക് മോഡൽ ആയി പ്രവർത്തിച്ച സാധിക മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി തവണ സൈബർ അറ്റാക്കുകൾ നേരിടേണ്ടിവന്ന നടിയുടെ തുറന്നു പറച്ചിലുകളും വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ള വായാണ്.  ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാനുള്ള സാധികയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ സ്വീകരിക്കുകയാണ്. ഈയടുത്ത് താരം ഒരു അഭിമുഖത്തിലൂടെ കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു.

പലപ്പോഴും സിനിമാ മേഖലയിൽ മാത്രമല്ല മറ്റുള്ള ഏതു മേഖലയിലും ആകട്ടെ സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ അത് ഒരു വർഷം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞു വെളിപ്പെടുത്തലുകളുമായി വരുമ്പോൾ ആ വാർത്തയ്ക്ക് മൂല്യം കുറയുകയാണ് ചെയ്യുന്നത് ,എത്രയും പെട്ടെന്ന് ഇത്തരത്തിലുള്ള അക്രമങ്ങൾ കണ്ടാൽ   നിയമ സഹായം തേടണമെന്ന് നടി പറഞ്ഞു ,കുറച്ചു വർഷങ്ങൾ കഴിഞ്ഞതിനുശേഷം ഇതേ കുറിച്ച് സംസാരിച്ചു വരികയാണെങ്കിൽ സമൂഹത്തിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കുമെന്നും നടി പറഞ്ഞിരുന്നു.
നിരവധി അഭിമുഖങ്ങളിലും നടി പങ്കെടുക്കാറുണ്ട് താരത്തിന്റെ വാക്കുകളൊക്കെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സോഷ്യൽമീഡിയയിലും തുറന്നുപറച്ചിലുകൾ നടത്തി താരം രംഗത്ത് എത്താറുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments