Saturday, April 20, 2024
HomeMalayalamFilm Newsകാത്തിരിപ്പുകൾക്ക് വിരാമം!! 'സായാഹ്ന വാർത്തകൾ' ജൂൺ 24 ന് എത്തും

കാത്തിരിപ്പുകൾക്ക് വിരാമം!! ‘സായാഹ്ന വാർത്തകൾ’ ജൂൺ 24 ന് എത്തും

D14 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സായാഹ്ന വാർത്തകൾ. ചിത്രം ജൂൺ 24 ന് തീയേറ്ററുകളിൽ എത്തുന്നു എന്ന സന്തോഷവാർത്തയാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്നത്. സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം നിർവഹിക്കുന്ന ചിത്രം ചിത്രം കൂടിയാണ് സായാഹ്ന വാർത്തകൾ.

രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഗോകുൽ സുരേഷ് , ധ്യാൻ ശ്രീനിവാസൻ , അജു വർഗീസ് , ഇന്ദ്രൻസ്,പുതുമുഖം ശരണ്യ ശർമ്മ എന്നിവരാണ്.

സച്ചിൻ ആർ ചന്ദ്രനും അരുൺ ചന്ദുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയും ശങ്കർ ശർമ്മയും നിർവഹിക്കും. ഛായാഗ്രഹണം ശരത് ഷാജിയുമാണ്.D14 എന്റർടൈമെന്റ്സാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങിയത് ഒരു വർഷം മുൻപായിരുന്നു, ഏറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ എത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments