Tuesday, April 23, 2024
HomeMalayalamസുപ്രിയക്കെതിരെ വായിൽ തോന്നിയത് എഴുതുന്നവർ ഇതുകൂടെ അറിയുക: തുറന്നടിച്ചു അവതാരകൻ രാജേഷ്

സുപ്രിയക്കെതിരെ വായിൽ തോന്നിയത് എഴുതുന്നവർ ഇതുകൂടെ അറിയുക: തുറന്നടിച്ചു അവതാരകൻ രാജേഷ്

കഴിഞ്ഞ ദിവസമായിരുന്നു കൊച്ചി ലുലു മാളിൽ വെച്ച് കെജിഎഫ് ടൂ വിന്റെ പ്രസ് മീറ്റ് സംഘടിപ്പിച്ചത്. ചിത്രത്തിലെ നായകനായ യഷും നായികയും കേരളത്തിലെ ചിത്രത്തിൻറെ വിതരണക്കാരായ സുപ്രിയയും ചടങ്ങിൽ പങ്കെടുത്തിരുന്നു. വേദിയിൽവെച്ച് സുപ്രിയ നായിക ശ്രീനിധിയ്ക്ക് ഹസ്തദാനം ചെയ്യാതിരുന്നതിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ എത്തിയിരുന്നു.

നടിയെ അവഗണിച്ചു എന്നായിരുന്നു സുപ്രിയയ്ക്ക് എതിരെ ഉന്നയിച്ച വിവാദം. മനപ്പൂർവ്വം ആണോ നായികയ്ക്ക് കൈ കൊടുക്കാതിരുന്നത് എന്നതിയിരുന്നു ചിലരുടെ വാദം .എന്നാൽ ഈ സംഭവത്തിന് പിന്നിലെ സത്യം എന്താണെന്ന് പരിപാടിയുടെ അവതാരകനായ രാജേഷ് കേശവ് തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

രാജേഷ് കേശവിന്റെ വാക്കുകൾ ഇങ്ങനെയാണ്, പരിപാടി കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത കണ്ടപ്പോൾ ഞാനും ഞെട്ടിപ്പോയി. കാരണം സുപ്രിയ മാം ആദ്യമേ തന്നെ കെജിഎഫ് ടീമിലെ എല്ലാവരെയും കാണുകയും അവരോടൊക്കെ സംസാരിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് നായികയോട് ആയിരുന്നു സംസാരിച്ചിരുന്നത്. ലുലു മാളിൽ യഷിനെ പോലെയൊരു സൂപ്പർ സ്റ്റാർ വന്നപ്പോൾ അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ഒരുപാട് പേർ വന്നിരുന്നു അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കാര്യമായ സുരക്ഷയും ഒരുക്കിയിരുന്നു ,സുപ്രിയ പോലും അദ്ദേഹത്തെ കണ്ടത് വേദിയിൽ വച്ചായിരുന്നു. അതുകൊണ്ടായിരിക്കാം നേരിട്ട് അടുത്തുചെന്ന് ഹസ്തദാനം നല്കിയത്.  വ്യക്തമായി വീഡിയോ കണ്ട് വിമർശിക്കണം എന്നും പ്രോഗ്രാമിൻറെ വീഡിയോ അതെ ഓർഡറിൽ കണ്ടാൽ നിങ്ങൾക്ക് കാര്യം വ്യക്തമാകും എന്നാണ് അവതാരകൻ പറഞ്ഞത് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments