ഏപ്രിൽ 14ന് തെന്നിന്ത്യ എങ്ങും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎം 2. കേരളത്തിലും മികച്ച പ്രതികരണം പ്രതീക്ഷിക്കുന്ന കെജിഎഫ് 2ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ചിത്രം പുറത്തിറങ്ങുന്ന ഈ സമയത്ത് സോഷ്യൽ മീഡിയയിൽ എങ്ങും നടൻ യഷിനെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. ചി ത്രം പുറത്തിറങ്ങുന്നതിനു മുന്നോടിയായി നടന്റെ ജീവിതവും അഭിനയ ജീവിതവും എല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത് .വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന് ശേഷമാണ് താരം ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ഒരു നടനായി മാറിയത്. ഇപ്പോഴും താരം വന്ന വഴി മറക്കാത്ത ഒരു വ്യക്തി കൂടിയാണ്.
കുട്ടിക്കാലത്ത് ഏറ്റവുമധികം വിഷമം അനുഭവിച്ച നിമിഷത്തെക്കുറിച്ച് ഒരിക്കൽ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലത്ത് കുടുംബം വലിയ രീതിയിൽ കടക്കെണിയിൽ ഉൾപ്പെട്ടിരുന്നു. ബന്ധുക്കൾ പോലും ഉപേക്ഷിച്ചു പോയ സമയം ആയിരുന്നു അന്ന്. ഞാൻ സിനിമയിൽ ഉയർച്ചതാഴ്ചകൾ ഒക്കെ കണ്ടിട്ടുണ്ട് ,ഉയർച്ചകൾ വന്നാലും താഴ്ചകൾ വന്നാലും തന്നെ യാതൊരു വിധത്തിലും ഇതൊന്നും ബാധിക്കാറില്ല. സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ തന്നെ മാതാപിതാക്കൾ ആദ്യം എതിർത്തിരുന്നു. അവർക്ക് തന്റെ ഭാവിയെക്കുറിച്ച് വലിയ രീതിയിൽ ആശങ്കയുണ്ടായിരുന്നു. പക്ഷെ സിനിമയാണ് ലക്ഷ്യം എന്ന് മനസ്സിൽ താൻ എപ്പോഴും ഉരുവിട്ടുകൊണ്ടിരുന്നു.
സിനിമ സാമ്പത്തികമായി തന്നെ പിടിച്ചു നിർത്തുമെന്ന് വീട്ടുകാരോട് പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് ബുദ്ധിമുട്ട് ആയിരുന്നു. അവർക്ക് ഭാവിയോർത്ത് എന്നും വിഷമം ആയിരുന്നു ,പക്ഷേ ഇപ്പോൾ എല്ലാവരും സന്തോഷത്തിലാണ്. വന്ന വഴി ഒരിക്കലും മറക്കാറില്ല എന്നും മാതാപിതാക്കൾക്കും കുടുംബത്തിനും വളരെയധികം സന്തോഷം ആണ് താൻ ഇപ്പൊ നൽകുന്നതെന്നും യഷ് കൂട്ടിച്ചേർത്തു.