Friday, April 26, 2024
HomeMalayalamപൂനെയില്‍ ബീഫും പൊറോട്ടയും കിട്ടില്ല; ഇഷ്ടം കേരളത്തിലെ ഭക്ഷണം : ...

പൂനെയില്‍ ബീഫും പൊറോട്ടയും കിട്ടില്ല; ഇഷ്ടം കേരളത്തിലെ ഭക്ഷണം : അവിയല്‍ ചിത്രത്തിലെ നായിക കേതകി

വിഷുവിന് ഇറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾക്കു മുൻപ് തിയേറ്ററുകൾ കീഴടക്കി കൊണ്ടിരിക്കുന്ന ചിത്രമാണ് അവിയൽ. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍ എന്ന ചിത്രത്തിന് ശേഷം ഷാന്‍ മുഹമ്മദ് ഒരുക്കിയ ചിത്രമാണ് ഇത്. ഒരു പുരുഷന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ചിത്രത്തിലെ പ്രമേയം. പുതുമുഖ താരങ്ങളും അതുപോലെതന്നെ മലയാളികൾക്ക് സുപരിചിതനായ ഒട്ടേറെ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മലയാളത്തിലെ പ്രിയപ്പെട്ട ജോജു ജോർജ്ജ് അവതരിപ്പിക്കുന്ന കൃഷ്ണൻ എന്ന കഥാപാത്രമാണ് ഈ ചിത്രത്തിലെ നായകൻ. പ്രണയവും ജീവിതവും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ സംവിധായകൻ വളരെ ഭംഗിയായി ആണ് അവതരിപ്പിച്ചിരിക്കുന്നത് .ചിത്രത്തിൽ ജോജുവിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് നടൻ സിറാജുദ്ദീൻ ആണ്. അദ്ദേഹത്തിൻറെ സ്കൂൾ കാലം മുതൽ ഒരു കുട്ടിയുടെ അച്ഛൻ ആകുന്നത് വരെയുള്ള കാലഘട്ടമാണ് കഥയിലുടനീളം കൊണ്ടുപോകുന്നത്.

സിറാജിനെ കൂടാതെ ചിത്രത്തിൽ ആത്മീയ, അഞ്ജലി നായർ, കേതകി തുടങ്ങി മറ്റ് താരങ്ങളും അണിനിരക്കുന്നുണ്ട്. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത് ,ഗോവ സ്വദേശിയായ കേതകീ ചിത്രത്തിൻറെ മൂന്നാം ഭാഗത്തിൽ ആണ് വരുന്നത്.
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക അഭിമുഖത്തിൽ താരം ചിത്രത്തിൽ എത്തിയതിനെക്കുറിച്ചും , കഥാപാത്രത്തെ കുറിച്ചും ഒക്കെ തുറന്നു പറയുകയാണ്. മോഡലിങ്ങിലും അഭിനയരംഗത്ത് ശ്രദ്ധനേടിയ കേദകി സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയ താരമാണ്. നേരത്തെയും താൻ കേരളത്തിൽ വന്നിട്ടുണ്ട്, തനിക്ക് കേരളം ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ്. കേരളത്തെ കുറിച്ച് ആദ്യം പറയുകയാണെങ്കിൽ തനിക്ക് ഇവിടെ ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങളുണ്ട് .അതിൽ പ്രധാനം ഇവിടുത്തെ ഭക്ഷണം തന്നെയാണ്.പൊറോട്ടയും ബീഫും കേരളത്തിൽ എത്തിയാൽ തീർച്ചയായും കഴിക്കാറുണ്ട്, തങ്ങൾക്ക് പൂനെയിൽ ഇതുപോലെ കിട്ടില്ല എന്നും പറയുന്നു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments