സിനിമ സ്വപ്നം കാണുന്നവർക്ക് സന്തോഷവാർത്തയുമായി കേരള ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ.സിനിമാ രംഗത്തേക്ക് കടന്നു വരാൻ കൊതിക്കുന്ന നവ പ്രതിഭകളെ കണ്ടെത്താൻ ആയാണ് മലയാളസിനിമയിലെ വാട്സ്ആപ്പ് കൂട്ടായ്മയായ വെള്ളിത്തിര സംഘടിപ്പിക്കുന്ന വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ഭാഗമായുള്ള കേരള ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ(KISFF – 2022) – ആരംഭിച്ചത്. ഷോർട്ട് ഫിലിം , മ്യൂസിക്കൽ വീഡിയോ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. സംവിധായകനായ ശ്രീ സന്തോഷ് വിശ്വനാഥ്, ശ്രീ ബോബൻ സാമുവൽ ഛായാഗ്രാഹകനായ ശ്രീ.വൈദിസോമസുന്ദരം,തിരക്കഥാകൃത്ത് ശ്രീ.രാജേഷ് വർമ, സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ. രതീഷ് വേഗ തുടങ്ങിയ പ്രമുഖരാണ് ജൂറിയിലെ അംഗങ്ങളും .നിശ്ചിത കാലയളവ് കൂടി മത്സരത്തിന് ഒരുക്കിയിട്ടുണ്ട്. 2015 മുതൽ 2022ഏപ്രിൽ വരെയുള്ള ഷോർട്ട് ഫിലിമുകളും മ്യൂസിക്കൽ വീഡിയോകളും മാത്രമെ ഫെസ്റ്റിവലിലേക്ക് പരിഗണിക്കു.
ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക്
മൊമെന്റോയും സർട്ടിഫിക്കറ്റും കൂടാതെ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളുമാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. രണ്ട് കാറ്റഗറികളിലായാണ് വിജയികളെ പ്രഖ്യാപിക്കുന്നത് . 1000 രൂപയാണു പ്രവേശന ഫീസ്. കൂടാതെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകളായ നീസ്ട്രീം,സൈന പ്ലേ,മെയിൻ സ്ട്രീം,സിനിയ, ലൈം ലൈറ്റ് എന്നിവ എന്നിവയുടെ സഹകരണം കൂടെ ഉള്ളതുകൊണ്ട് വലിയൊരു അവസരമാണ് നൽകുന്നത് . തിരഞ്ഞെടുക്കപ്പെട്ട ഷോർട്ട് ഫിലിമുകൾ നിങ്ങൾ ആഗ്രഹിച്ചത് പോലെ ഓടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കാനുള്ള അവസരം കൂടി ഫെസ്റ്റിവൽ ഒരുക്കി വയ്ക്കുന്നുണ്ട്.
ഇൻഡ്യൻ സിനിമ ഗാലറി,എസ്സാർ മീഡിയ,ഇ.ഡി എസ്സ്.എസ്സ് വെഞ്ചേഴ്സ് എന്നിവരുംകെ.ഐ.എസ്.എഫ്.എഫുമായി സഹകരണം ഉറപ്പാക്കിയിട്ടുണ്ട് . നിങ്ങൾക്ക് എൻട്രികൾ സമർപ്പിക്കാവുന്ന വെബ്സൈറ്റ് ഇതാണ്: www.vellithira.net
വിശദ വിവരങ്ങൾക്ക് 9207503603 എന്ന നമ്പറിലും ബന്ധപ്പെടാം.