ഐശ്വര്യലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന “അര്‍ച്ചന 31 നോട്ടൗട്ട് ” തിയ്യേറ്ററിലെത്തി. ഇന്ദ്രൻസ്, രമേശ് പിഷാരടി, ലുക്ക്മാൻ, രാജേഷ് മാധവ്,ഹക്കീം ഷാജഹാൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു.
അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ധന്യ സുരേഷ്,മാത്തൻ, ജോ പോൾ എന്നിവരുടെ വരികൾക്ക്
മാത്യു ജെയിംസ്,രാജട്ട് പ്രകാശ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റിംങ്- മുഹ്‌സിന്‍ പിഎം, ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്, കല- രാജേഷ് പി വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ-സഞ്ജു അമ്പാടി, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, സ്റ്റിൽസ്-രാജീവൻ ഫ്രാൻസിസ്,പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്,വിതരണം-
ഐക്കോൺ സിനിമ, പി ആർ ഒ- എഎസ് ദിനേശ്.