Wednesday, November 29, 2023
HomeNewsനിവിൻ പോളി- ആസിഫ് അലി- എബ്രിഡ് ഷൈൻ ചിത്രം; മഹാവീര്യർ ഫസ്റ്റ് ലുക്ക് പോസ്റ്റർ വെള്ളിയാഴ്ച

നിവിൻ പോളി- ആസിഫ് അലി- എബ്രിഡ് ഷൈൻ ചിത്രം; മഹാവീര്യർ ഫസ്റ്റ് ലുക്ക് പോസ്റ്റർ വെള്ളിയാഴ്ച

യുവ താരങ്ങളായ നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്യർ. രാജസ്ഥാനിലും കേരത്തിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ കഥ പ്രശസ്ത സാഹിത്യകാരൻ M മുകുന്ദന്റേതാണ്.

എബ്രിഡ് ഷൈൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിൽ കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ലാൽ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്മരാജൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഉണ്ട് .പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രമോഹൻ സെൽവരാജ് ഛായാഗ്രഹണവും ഇഷാൻ ചാബ്ര സംഗീതവും ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് മനോജ് ആണ്.സൗണ്ട് ഡിസൈനും ഫൈനൽ മിക്സും വിഷ്ണു ശങ്കർ നിർവഹിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments