Saturday, May 4, 2024
HomeNewsവി സിനിമാസ് ഇന്റർനാഷണലിന്റെ പുതിയ ചിത്രം "നെയ്മർ" ടൈറ്റിൽ പോസ്റ്റർ റിലീസ്.

വി സിനിമാസ് ഇന്റർനാഷണലിന്റെ പുതിയ ചിത്രം “നെയ്മർ” ടൈറ്റിൽ പോസ്റ്റർ റിലീസ്.

തണ്ണീർ മത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ മാത്യു തോമസ്, കുരുതി,തണ്ണീർ മത്തൻ ദിനങ്ങൾ, ഹോം, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങങ്ങിലൂടെ ഏറെ ശ്രദ്ധേയനായ നസ്ലെൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന “നെയ്മർ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിസിലൂടെ റിലീസ് ചെയ്തു.  “ഓപ്പറേഷൻ ജാവ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

ജില്ല, ഗപ്പി, സ്റ്റൈൽ, അമ്പിളി, ഹാപ്പി വെഡിങ് എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും, സ്പോട്ട് എഡിറ്ററായും, ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ കോ ഡയറക്ടർ ആയും സംവിധായകൻ സുധി മാഡിസൺ പ്രവർത്തിച്ചിട്ടുണ്ട്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.

എഡിറ്റിംഗ്-നൗഫൽ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഉദയ് രാമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി. കെ,കല-നിമേഷ് എം താനൂർ, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- വിഷ്ണു, ശ്രീശങ്കർ (സൗണ്ട് ഫാക്ടർ), ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ ആരംഭിക്കും. പി ആർ ഒ-എ എസ് ദിനേശ്, ശബരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments