Wednesday, May 1, 2024
HomeNews'പാപ്പൻ' സെറ്റിൽ ക്രിസ്മസ് ആഘോഷം; പങ്കുചേർന്നു സുരേഷ് ഗോപിയും ജോഷിയും

‘പാപ്പൻ’ സെറ്റിൽ ക്രിസ്മസ് ആഘോഷം; പങ്കുചേർന്നു സുരേഷ് ഗോപിയും ജോഷിയും

ജോഷിയുടെ ‘പാപ്പൻ’, രണ്ടാം ഷെഡ്യൂൾ കോട്ടയത്ത് ചിത്രീകരണം പുരോഗമിക്കുന്നു. ക്രിസ്തുമസ് ആഘോഷം നിറഞ്ഞ സെറ്റിൽ സുരേഷ് ഗോപി ജോയിൻ ചെയ്തു. ക്രിസ്തുമസ്സിനോടനുബന്ധിച്ച്, കേക്കു മുറിച്ച് കൊണ്ടാണ് പാപ്പൻറ്റെ അണിയറ പ്രവർത്തകർ സുരേഷ് ഗോപിയെ വരവേറ്റത്. ജോഷിയും സുരേഷ് ഗോപിയും ചേർന്നാണ് സെറ്റിലെ ചെറിയ തോതിലുള്ള ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. വിജയ രാഘവൻ, നീത പിള്ള, നന്ദു തുടങ്ങിയ മറ്റു താരങ്ങളും സന്നി ഹിതരായിരുന്നു.

ജോഷി ഒരുക്കുന്ന സുരേഷ്ഗോപി ചിത്രം പാപ്പന്റെ രണ്ടാം ഷെഡ്യൂൾ പത്ത് ദിവസം പിന്നിട്ടിരിക്കുന്നു. പാലായിലും പരിസര പ്രദേശങ്ങളിലുമായി രാപ്പകൽ വ്യത്യാസമില്ലാതെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻറ്റെ ചില പ്രധാന രംഗങ്ങളാണ് ഇപ്പോൾ ജോഷി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

വൻ വിജയമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വർഷെത്ത ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പാപ്പനവകാശപ്പെട്ടതാണ്.
വാഴുന്നോർ ആണ് സുരേഷ് ഗോപി സോളോ ഹീറോ ആയി വന്ന ജോഷി ചിത്രം.
ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം – സുജിത് ജെ നായർ, ഷാജി.

എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ .മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്, പി ആർ. ഒ മഞ്ജു ഗോപിനാഥ്. ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments