Wednesday, May 1, 2024
HomeNewsസല്യൂട്ടിനെ ഏറ്റെടുത്ത് ട്രോളുകളുടെ പെരുമഴ തീർത്ത് ആരാധകർ

സല്യൂട്ടിനെ ഏറ്റെടുത്ത് ട്രോളുകളുടെ പെരുമഴ തീർത്ത് ആരാധകർ

അഞ്ഞൂറിലധികം ട്രോളുകൾ കൊണ്ട് ദുൽഖർ സൽമാന്റെ ആരാധകർ സല്യൂട്ടിനെ ആഘോഷമാക്കുന്നു. ചിത്രത്തിന്റെ ട്രെയിലെർ പുറത്തിറങ്ങിയ ശേഷമാണു ട്രോളുകൾ കൊണ്ടുള്ള പെരുമഴ ആരാധകർ തീർത്തത്.സൂര്യയും വിജയ് യും എന്തിനധികം മമ്മൂട്ടി പോലും ദുൽഖറിനെ സല്യൂട്ടടിക്കുന്ന രീതിയിൽ അഞ്ഞൂറോളം ട്രോളുകളാണ് പുറത്തിറങ്ങിയത്.ജനുവരി 14ന് പുറത്തിറങ്ങുന്ന “സല്യൂട്ട് ”
റോഷൻ ആൻഡ്രൂസ്- ബോബി സഞ്ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണ്.
ദുൽഖറും റോഷൻ ആൻഡ്രൂസും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷയും വാനോളം ഉയരുകയാണ്. ട്രെയിലറിന് കിട്ടിയ സ്വീകാര്യത അതിനെ ശരിവെക്കുന്നു. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ ബ്രില്ല്യൻസും ദുൽഖറിന്റെ അഭിനയമികവുമാണ് പ്രേക്ഷകരുടെ പ്രതീക്ഷ.ദുൽഖറിന്റെ കരിയറിൽ തന്നെഅഭിനയത്തികവ് കൊണ്ട്ശ്രദ്ധിക്കപ്പെടാൻ പോകുന്ന ചിത്രം കൂടിയായിരിക്കും “സല്യൂട്ട് “.

മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് ചിത്രം കൂടിയാണ് സല്യൂട്ട്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. അമർ ഹാൻസ്പൽ അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ.പിആർഒ മഞ്ജു ഗോപിനാഥ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments