Monday, April 29, 2024
HomeNews'ഈശോ'യായി ജയസൂര്യ എത്തുന്ന നാദിർഷാ ചിത്രതിന്റെ ടീസർ പുറത്തിറങ്ങി.

‘ഈശോ’യായി ജയസൂര്യ എത്തുന്ന നാദിർഷാ ചിത്രതിന്റെ ടീസർ പുറത്തിറങ്ങി.

‘ഈശോ’യായി ജയസൂര്യ എത്തുന്ന നാദിർഷാ ചിത്രം ‘ഈശോ’യുടെ ടീസർ പുറത്തിറങ്ങി. മമ്മൂക്കയും ലാലേട്ടനും ചേർന്നാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണാണ് ചിത്രം നിർമിക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. റോബി വർഗീസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നാദിർഷാ തന്നെയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എൻ എം ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. റീറെക്കോർഡിങ്ങ് – ജേക്സ് ബിജോയ്, ലിറിക്‌സ് – സുജേഷ് ഹരി, ആർട്ട് – സുജിത് രാഘവ്, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ, കോസ്റ്റ്യൂം – അരുൺ മനോഹർ, ആക്ഷൻ – ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി – ബ്രിന്ദ മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് – സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് – വിജീഷ് പിള്ളൈ, കോട്ടയം നസീർ, മേക്കപ്പ് – പി വി ശങ്കർ, സ്റ്റിൽസ് – സിനറ്റ് സേവ്യർ, ഡിസൈൻ – ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ

RELATED ARTICLES
- Advertisment -

Most Popular

Recent Comments