Friday, April 26, 2024
HomeMalayalam'ആയിരത്തൊന്നാം രാവി'ൽ ഷെയ്ന് നായിക അറേബ്യൻ സുന്ദരി ജുമാന

‘ആയിരത്തൊന്നാം രാവി’ൽ ഷെയ്ന് നായിക അറേബ്യൻ സുന്ദരി ജുമാന

മലയാള സിനിമയിലെ യുവതാരനിരയിൽ  ശ്രദ്ധേയനായ ഷെയ്ൻ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആയിരത്തൊന്നാം രാവ് .ഷെയ്ൻനായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സലാം ബാപ്പു ആണ്. ചിത്രത്തിൻറെ ചിത്രീകരണം ഭാഗികമായും അറേബ്യയിൽ തന്നെയാണ്   നടക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിൻറെ ഒഫീഷ്യൽ അനൗൺസ്മെൻറ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ചിത്രീകരണം യുഎഇയിലെ റാസല്‍ ഖൈമയില്‍ ആരംഭിച്ചു.

ടിക് ടോക് ലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും യു ട്യൂബിലൂടെയും ആരാധകരുടെ ഹൃദയം കവർന്ന അറേബ്യയിലെ സുന്ദരി  ജുമാന ഖാനാണ് ഷൈനിന്റെ നായിക. ദുബായ്, റാസല്‍ ഖൈമ, ഷാര്‍ജ, അബുദാബി, അജ്മാന്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ

ഗോള്‍ഡന്‍ എസ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത് സലാം ബാപ്പു തന്നെയാണ്.ശ്യാംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ്, ഷെരീഫ് എം.പി. എന്നിവർ ചേര്‍ന്നാണ് ചിത്രത്തിൻറെ നിർമാണം ചെയ്യുന്നത്. ഷൈനിനെ കൂടാതെ അതെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിര്‍, രൺജി പണിക്കര്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അഫ്‌സല്‍ എന്നിവരാണ്.പ്രമുഖ താരങ്ങളെ കൂടാതെ യുഎഇയിലെ നിരവധി അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .  ഗൾഫിലെ സിനിമാപ്രേമികൾ കഴിഞ്ഞദിവസം ജുമാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ ആശംസകളുമായി രംഗത്തെത്തിയിരുന്നു. ചിത്രം കാണാൻ കാത്തിരിക്കുകയാണ് എന്നും ,ജുമാനയും ഷെയ്നും നല്ലൊരു കോംബോ ആയിരിക്കുമെന്നും ആരാധകർ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments