Friday, March 29, 2024
HomeMalayalamFilm Newsറോസാപ്പൂക്കൾ ആസ്വദിക്കാനുള്ള ഓർമ്മപ്പെടുത്തലാണിത്: മനോഹര ചിത്രങ്ങളുമായി അമലാപോൾ

റോസാപ്പൂക്കൾ ആസ്വദിക്കാനുള്ള ഓർമ്മപ്പെടുത്തലാണിത്: മനോഹര ചിത്രങ്ങളുമായി അമലാപോൾ

മലയാള സിനിമയുടെ തെന്നിന്ത്യൻ സിനിമയുടെയും  പ്രിയപ്പെട്ട നായിക അമല പോളിന്റെ  ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. മലനിരകളിൽനിന്ന് പ്രകൃതിയെ ആസ്വദിച്ചു നിൽക്കുന്ന ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്

അഭിനയ ജീവിതത്തിന് അരങ്ങേറ്റം മലയാള സിനിമയിലൂടെ ആയിരുന്നെങ്കിലും ഏറ്റവുമധികം ശ്രദ്ധനേടിയ ചിത്രം തമിഴ് ചിത്രമായ മൈന ആണ്.  ചിത്രം നടിയുടെ കരിയറിൽ വലിയൊരു മാറ്റമാണ് ഉണ്ടാക്കിയത് . ശേഷം മലയാളത്തിലും തമിഴിലുമായി സൂപ്പർതാരങ്ങൾക്കൊപ്പം താരം അഭിനയിച്ചു. ഇപ്പോൾ  അമല മികച്ച നടിമാരുടെ ലിസ്റ്റിൽ മുൻപന്തിയിലാണ്.മലയാളിയായതുകൊണ്ടുതന്നെ മലയാളികൾക്കും അമലയുടെ വിശേഷങ്ങളറിയാൻ ഒരുപാട് ഇഷ്ടമാണ് ,പക്ഷേ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും  താഴെ തെന്നിന്ത്യൻ ആരാധകരാണ് ഏറ്റവുമധികം കമൻറുകൾ നൽകാറുള്ളത് .

അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന കാലത്താണ് നടി സംവിധായകനായ വിജയെ വിവാഹം ചെയ്തത്.  പക്ഷേ ഇരുവരുടെയും ദാമ്പത്യജീവിതത്തിന് അധികനാൾ ഉണ്ടായിരുന്നില്ല.  ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകൾ കൊണ്ട് ഇരുവരും വേർപിരിയുകയും ചെയ്തു. അതിനുശേഷം ഒഫീഷ്യലി ഡിവോഴ്സ് ആവുകയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു ശേഷം വിജയ്
മറ്റൊരു വിവാഹം ചെയ്തു .

അതുകഴിഞ്ഞ് കുറച്ചു നാളുകൾക്കു ശേഷം അമല മറ്റൊരു രഹസ്യ വിവാഹം ചെയ്തിരുന്നു . പക്ഷേ അതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ എന്ന് വ്യക്തമല്ല ,വിവാഹ ചിത്രങ്ങളൊക്കെ ഒഴിവാക്കുകയുംചെയ്തിരുന്നു.ജീവിതത്തിലെ ഓരോ നല്ല നിമിഷങ്ങളും അമല പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട് .പുതിയ ചിത്രങ്ങൾക്ക് നിരവധിപേരാണ് കമൻറുകൾ രംഗത്തെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments