Saturday, May 4, 2024
HomeNewsഗുണ്ട ജയനിലെ ഈണത്തിനൊപ്പം സിജു വിത്സന്റെ ആറാട്ട്; വീഡിയോ കാണാം

ഗുണ്ട ജയനിലെ ഈണത്തിനൊപ്പം സിജു വിത്സന്റെ ആറാട്ട്; വീഡിയോ കാണാം

സൈജു കുറുപ്പ് നായകനായ ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രം ഈ വരുന്ന വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോവുകയാണ്. കുറുപ്പിന് ശേഷം ദുൽകർ സൽമാൻ നിർമ്മിച്ച ഈ കോമഡി ചിത്രം കഥ രചിച്ചു സംവിധാനം ചെയ്തത് അരുൺ വൈഗ ആണ്. ഈ ചിത്രത്തിന്റെ ട്രൈലെർ, വലിയ ശ്രദ്ധ നേടിയ മൂന്നു ഗാനങ്ങൾ എന്നിവ വലിയ പ്രതീക്ഷകൾ ആണ് ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. അതിൽ തന്നെ ശബരീഷ് വർമ്മ ആലപിച്ച ഗുണ്ട ഗുണ്ട ഗുണ്ട ജയൻ എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇപ്പോഴിതാ ഈ ഗാനത്തിന് കോളേജ് വിദ്യാര്ഥികളോടൊപ്പം നടൻ സിജു വിൽസൺ ചുടു വെക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം ചേർത്തല എസ് എൻ കോളേജിൽ പോയപ്പോഴാണ് അദ്ദേഹം ഈ ഗാനത്തിനൊപ്പം നൃത്തം വെച്ചത്. ചേർത്തല ഭാഗത്തു ഒക്കെയായിട്ടാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. അവിടെ നടക്കുന്ന ഒരു കല്യാണത്തിന്റെ പശ്‌ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

സൈജു കുറുപ്പ്, സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നീ പ്രശസ്ത താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് രാജേഷ് വർമ്മയാണ്. ബിജിപാൽ, രാജേഷ് വർമ്മ, ശബരീഷ് വർമ്മ, ജയദാസൻ എന്നിവർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് എൽദോ ഐസക്, എഡിറ്റ് ചെയ്തത് കിരൺ ദാസ് എന്നിവരാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments