Saturday, May 4, 2024
HomeNewsഉപചാരപൂർവം ഗുണ്ട ജയൻ ഒഫീഷ്യൽ ടിക്കറ്റു ലോഞ്ചിങ് നിർവഹിച്ചു ഓൾ കേരളാ ദുല്‍ഖര്‍ സൽമാൻ ഫാൻസ്‌

ഉപചാരപൂർവം ഗുണ്ട ജയൻ ഒഫീഷ്യൽ ടിക്കറ്റു ലോഞ്ചിങ് നിർവഹിച്ചു ഓൾ കേരളാ ദുല്‍ഖര്‍ സൽമാൻ ഫാൻസ്‌

സൈജു കുറുപ്പ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉപചാരപൂർവം ഗുണ്ട ജയൻ. അദ്ദേഹത്തിന്റെ കരിയറിലെ നൂറാം ചിത്രമെന്ന പ്രത്യേകതയും ആയി എത്തുന്ന ഗുണ്ട ജയൻ കഥ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് അരുൺ വൈഗ ആണ്. രാജേഷ് വർമ്മ തിരക്കഥ ഒരുക്കിയ ഈ ചിത്രം ഈ വരുന്ന വെള്ളിയാഴ്ച ആണ് റിലീസ് ചെയ്യാൻ പോകുന്നത്. അതിനു മുൻപായി ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടിക്കറ്റ് ലോഞ്ച് നിർവഹിച്ചിരിക്കുകയാണ് ഓൾ കേരളാ ദുൽകർ സൽമാൻ ഫാൻസ്‌. ദുൽകർ ഫാൻസിന്റെ പതിനാലു ജില്ലകളിലുമുള്ള ഭാരവാഹികൾ വഴിയാണ് ഈ ലോഞ്ചിങ് നടത്തിയത്. ഓൾ കേരള ദുൽക്കർ സൽമാൻ ഫാൻസ് & വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് കോഓർഡിനേറ്റ്‌സ് ആയ അമീർ തൊടുപുഴയും ഷഫീക് എറണാകുളവും, ഈ ചിത്രത്തിന്റെ സംവിധായകൻ അരുൺ വൈഗ, നടന്മാരായ സൈജു കുറുപ്പ്, സിജു വിൽ‌സൺ, ശബരീഷ് വർമ്മ എന്നിവരിൽ നിന്നും ടിക്കറ്റ് ഏറ്റു വാങ്ങി.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ഈ കോമഡി എന്റെർറ്റൈനെർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. കുറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ദുൽകർ സൽമാൻ നിർമ്മിച്ച ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയും ഉപചാരപൂർവം ഗുണ്ട ജയന് ഉണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments