Categories: MalayalamNews

പൃഥ്വിയില്ലെങ്കിലെന്താ , അഭാവം നികത്തി വേദിയിൽ തകർപ്പൻ സ്പീച്ചുമായി സുപ്രിയ !!!

ആരാധകർ ഏറെ കാത്തിരിക്കുന്ന  ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫ് 2’വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യഷും നടി ശ്രീനിധി ഷെട്ടിയും കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയിലെത്തിയത്. ലുലുമാളിൽ ആരാധകരെ ഇളക്കി മറിച്ച് കൊണ്ട് നടന്റെ വാക്കുകളും ചടങ്ങുകളും ശ്രദ്ധേയമായി മാറി,

ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽവിതരണത്തിനെത്തിക്കുന്നത് മലയാള സിനിമയുടെ പ്രിയപ്പെട്ട നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജാണ്. സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെക്കുറിച്ചും ചിത്രം കാണാൻ കാത്തിരിക്കുകയാണെന്നും താരം എഴുതിയിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ലുലുവിൽ നടന്ന പ്രമോഷൻ പരിപാടിയിൽ പൃഥ്വിരാജിന് പങ്കെടുക്കാൻ സാധിച്ചില്ല .ആടുജീവിതം ചിത്രത്തിലെ ചിത്രീകരണത്തിന് വേണ്ടി അദ്ദേഹം വിദേശത്ത് ആയതിനാൽ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ ആയിരുന്നു  വേദിയിൽ എത്തിയത്.

എല്ലായിപ്പോഴും ചടങ്ങ് നടക്കുമ്പോൾ കാണികളുടെ ഭാഗത്താണ് താൻ ഉണ്ടാവുക, പക്ഷേ ഇന്ന് ഇവിടെ ഒരു വ്യത്യസ്തതയുണ്ട്. ഇന്ന് ഞാൻ ഈ വേദിയിൽ നിൽക്കുകയാണ് എന്നതാണ് സത്യം. തന്നെ ഏല്പിച്ചിരിക്കുന്ന ജോലി ചെയ്യുന്നു.  കെജിഎഫ് 2 പൃഥ്വിരാജ് പ്രൊഡക്‌ഷൻസിലൂടെ കേരളത്തിലെത്തിക്കാൻ സാധിക്കുന്നത് തങ്ങളെ സംബന്ധിച്ച് വലിയ അഭിമാനം ആയിട്ടും അംഗീകാരം ആയും കാണുകയാണ് എന്നും ചിത്രത്തിന്റെ വലിയൊരു ആരാധികയാണ് ഞാനും  എന്നും  സുപ്രിയ വേദിയിലൂടെ പറഞ്ഞു. സിനിമാപ്രേമികൾ കാത്തിരിക്കുന്നത് പോലെ ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിലെത്തും, താനും കാത്തിരിക്കുകയാണ് അതുപോലെതന്നെ ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കും ആശംസകൾ നൽകുന്നുവെന്നും സുപ്രിയ കൂട്ടിച്ചേർത്തിരുന്നു.

ICG Malayalam

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

7 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago