Categories: MalayalamNews

സിനിമ കാണാറുണ്ടോ!!! ചോദ്യത്തിന് ഉത്തരം “പോ മോനേ ദിനേശാ ”: കയ്യടി ഇരട്ടി ആയപ്പോൾ “ചാമ്പിക്കോളാൻ “: കേരളക്കരയെ ഇളക്കിമറിച്ച് യഷ്

തെന്നിന്ത്യയൊന്നാകെ കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് ചാപ്റ്റര്‍ 2. കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ .മാസ്സ് മസാല ചിത്രമായ കെജിഎഫ് ആദ്യഭാഗം അധികം പ്രതീക്ഷ ഒന്നുമില്ലാതെ ആയിരുന്നു തിയേറ്ററുകളിലെത്തിയത്. പക്ഷേ പല ഭാഷകളിൽ ചിത്രം ഹിറ്റായതോടെ യഷ് എന്ന താരത്തെ സിനിമ ലോകം സ്വീകരിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നടൻറെ വിപണന മൂല്യവും ആരാധക വൃന്ദവും വർധിച്ചു. രണ്ടാംഭാഗം ഇറങ്ങുമ്പോൾ ആരാധകർ അത്രയും തന്നെ പ്രതീക്ഷയിലാണ് ഇപ്പോൾ .

ഏപ്രിൽ 14 ന് ചിത്രം റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി നിരവധി യാത്രകൾ നടൻ നടത്തിക്കൊണ്ടിരിക്കുകയാണ് ,പ്രമോഷന്റെ ഭാഗമായി താരം കൊച്ചിയിൽ എത്തുകയും വീഡിയോകൾ നിരവധി സോഷ്യൽ മീഡിയ വഴി വൈറൽ ആകുകയും ചെയ്തു .കേരളക്കരയിലെ ആരാധകരെ കണ്ടതിലും വലിയ സന്തോഷമായിരുന്നു താരം പ്രകടിപ്പിച്ചത്. ഇഷ്ട കഥാപാത്രത്തെ നേരിൽകണ്ട് ആളുകൾ അക്ഷരാർത്ഥത്തിൽ ലുലുവിൽ ഇളകി മറിയുകയായിരുന്നു.

നിരവധി ചോദ്യങ്ങളായിരുന്നു തങ്ങളുടെ ഇഷ്ട താരത്തോട് ആയി നിരവധിപേർ ചോദിച്ചത്. അതിൽ മലയാള സിനിമ കാണാറുണ്ടോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് വളരെയധികം പ്രതീക്ഷിക്കാത്ത ഒരു മറുപടിയായിരുന്നു താരം നൽകിയത് .മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാലിന്റ എക്കാലത്തെയും ഹിറ്റ് ചിത്രമായനരസിംഹത്തിലെ ‘പോ മോനേ ദിനേശാ’ എന്ന ഡയലോഗായിരുന്നു താരത്തിന്റെ മറുപടി..

മോഹൻലാൽ ആരാധകരെ മാത്രമല്ല മമ്മൂട്ടി ആരാധകരെയും സങ്കടപ്പെടുത്തിയില്ല. മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വത്തിലെ ‘ചാമ്പിക്കോ’ എന്ന ഡയലോഗ് കൂടെ ആയതോടെ കാണികള്‍ കയ്യടിഇരട്ടി ആക്കുകയും ചെയ്തു . കെ .ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം കേരളത്തിൽ ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

6 hours ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago