ഒടുവിൽ ആരാധകർ കാത്തിരുന്ന ആ ദിവസം വന്നിരിക്കുന്നു. ലോകമെമ്പാടുമുള്ള വിജയ് ആരാധകരുടെ ആവേശം ആയിരിക്കും ഇനി വരും മണിക്കൂറിൽ കാണുക. ആരാധകരുടെ പ്രിയപ്പെട്ട ദളപതി നായകനായ ബീസ്റ്റ് വലിയ സ്ക്രീനുകളിൽ ഇന്ന് എത്തും, സോഷ്യൽ മീഡിയയിൽ എങ്ങും ചിത്രവുമായി ബന്ധപ്പെട്ട് ഉള്ള ആവേശ തിളക്കമാണ്. യാഷ് നായകനായ കെജിഎഫ്: ചാപ്റ്റർ ടു അടുത്തദിവസം ബീസ്റ്റുമായി ഏറ്റുമുട്ടുന്നതാണ്.
വലിയ രീതിയിലുള്ള ബോക്സ് ഓഫീസ് മത്സരങ്ങളാണ് ഇനി രണ്ടു ദിവസങ്ങൾക്കുള്ളിൽ സിനിമാപ്രേമികൾ കാണാൻ കാത്തിരിക്കുന്നത്.
ബീസ്റ്റിൽ വിജയ്ക്കൊപ്പം പൂജ ഹെഗ്ഡെ ആണ് നായികയായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെൽസൺ ദിലീപ് കുമാർ ആണ്.
മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തമിഴകത്തെ പ്രിയപ്പെട്ട താരങ്ങളാണ് .സെൽവരാഘവൻ, യോഗി ബാബു, റെഡിൻ കിംഗ്സ്ലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. തമിഴകത്ത് കെജിഎഫ് : 2 നെക്കാളും ബീസ്റ്റായിരിക്കും മുന്നിൽ എത്തുക എന്നതാണ് പല നിരൂപകരുടെയും നിലവിലുള്ള അഭിപ്രായങ്ങൾ .നിരവധി ആരാധകരുള്ള വിജയ് യുടെ ഈ ചിത്രം കാണാൻ മലയാളികളും കാത്തിരിക്കുകയാണ്
Recent Comments