Tuesday, April 30, 2024
HomeMalayalamFilm Newsവട്ട പൊട്ടും ആടയാഭരണങ്ങളുമിട്ട് സ്‌കൂട്ടറോടിച്ച് 'ദേവി'; ജാക്ക് ആന്‍ഡ് ജില്ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

വട്ട പൊട്ടും ആടയാഭരണങ്ങളുമിട്ട് സ്‌കൂട്ടറോടിച്ച് ‘ദേവി’; ജാക്ക് ആന്‍ഡ് ജില്ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ്‌ലുക്ക് റിലീസ് റിലീസ് ചെയ്തിരിക്കുന്നത്. സുഹൃത്തും സംവിധായകനുമായ സന്തോഷ് ശിവനും ചിത്രത്തിൻറെ അണിയറ പ്രവർത്തകർക്കും ആശംസകൾ നൽകി കൊണ്ടാണ് മോഹൻലാൽ പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

പോസ്റ്ററിൽ ഒരു ദേവിയുടെ ഗെറ്റപ്പിൽ ആഭരണങ്ങളണിഞ്ഞ് സ്കൂട്ടർ ഓടിക്കുന്ന മഞ്ജുവാര്യരെ ആണ് കാണുന്നത്. കൂട്ടത്തിൽ കിരീടമണിഞ്ഞ സൗബിനും ഉണ്ട്.
തൻറെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായ സന്തോഷ് ശിവൻ എന്ന പ്രതിഭയ്ക്ക് തൻറെ കരിയറിൽ ഒരുപാട് പ്രാധാന്യമുണ്ട് ,ഒരുമിച്ച് വർക്ക് ചെയ്തിട്ടുള്ള സിനിമകളൊക്കെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയവയാണ്, ഇന്ത്യൻ സിനിമ ഛായാഗ്രഹണ മേഖലയിൽ എത്രത്തോളം പരീക്ഷണങ്ങൾ നടത്തി വിജയിച്ച മറ്റൊരു കലാകാരൻ ഇല്ലെന്നുതന്നെ പറയാം, എന്നാണ് സന്തോഷവാർത്ത അറിയിച്ചു കൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്.

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തിയ അനന്തഭദ്രം, തെന്നിന്ത്യൻ താരങ്ങളെ അണിനിരത്തിയ ഉറുമി എന്നീ സിനിമകള്‍ പോലെ ജാക്ക് ആന്‍ഡ് ജില്ലും ഏറെ ജനപ്രീതി നേടുമെന്നാണ് പ്രേക്ഷകരും കരുതുന്നത് . പോസ്റ്റർ പുറത്തിറങ്ങി നിരവധി താരങ്ങളും ആരാധകരും ആണ് അണിയറപ്രവർത്തകർക്ക് ആശംസകൾ നൽകിക്കൊണ്ട് രംഗത്തെത്തിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments