മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ താരം മാത്യു തോമസ്, നിഖില വിമല്‍. ഇവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ജോ&ജോ. ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
ഒരു വീട്ടില്‍ സഹോദരനും സഹോദരിയുമായ ജോമോളുടെയും ജോമോന്റെയും വീടും ഇവര്‍ തമ്മിലുള്ള വഴക്കുമൊക്കെയാണ് ട്രെയ്ലറിലൂടെ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നസ്ലിനും പുതുമുഖ താരം മെല്വിന് ജി. ബാബുവുമുണ്ട്.
ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നി ബാനറില്‍ ചിത്രം നിർമ്മിച്ചിരിക്കുന്നത് കൂടാതെ ഈ ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻറെ മനോഹരമായ തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്.
Recent Comments