Tuesday, April 30, 2024
HomeMalayalamലവ് യു ലൂക്കാ, മൈ സൺ ! സന്തോഷനിമിഷങ്ങളുടെ ക്യൂട്ട് ചിത്രങ്ങളുമായി മിയ

ലവ് യു ലൂക്കാ, മൈ സൺ ! സന്തോഷനിമിഷങ്ങളുടെ ക്യൂട്ട് ചിത്രങ്ങളുമായി മിയ

അൽഫോൻസാമ്മ എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മിയ. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ മിയ ഇതിനോടകം വേഷമിട്ടിട്ടുണ്ട് .കുറച്ചുനാളുകളായി താരം അഭിനയരംഗത്തോട് മാറിനിൽക്കുകയാണ്. വിവാഹവും കുഞ്ഞിൻറെ ജനനവും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വാർത്തയായ കാര്യമായിരുന്നു .വിവാഹത്തിനുശേഷം സോഷ്യൽമീഡിയയിലും അതുപോലെ തന്നെ മിനിസ്ക്രീൻ ഷോകളിലും സജീവമായിരുന്നു.

നടിയുടെ മകൻറെ പേര് ലൂക്ക എന്നാണ് , അടുത്തമാസം പിറന്നാളിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ ഓരോ വിശേഷങ്ങളും നടി പങ്കു വെയ്ക്കാറുണ്ട്.

മകൻ ലൂക്കയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി മിയ ജോർജ് രംഗത്തെത്തിയിരിക്കുകയാണ്. മകനൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ ക്യൂട്ട് ചിത്രങ്ങൾക്കൊപ്പം ഹൃദമായൊരു കുറിപ്പും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘നിന്റെ സന്തോഷവും സ്നേഹവും മാത്രമാണ് എനിക്ക് വേണ്ടത്. നിന്റെ ജിവിതത്തിന്റെ നെടും തൂണുകളാകുമെന്ന് ഞങ്ങളുടെ വാഗ്ദാനവും നൽകുന്നു ‘ . ലവ് യു ലൂക്കാ മൈ സൺ’ എന്നാണ് മിയ കുറിച്ചത്. നിരവധി പേരായിരുന്നു സോഷ്യൽ മീഡിയയിൽ കമൻറുകൾ ഉമായി എത്തിയത്. മിയയുടെ ഭർത്താവിൻറെ പേര് അശ്വിൻ ഫിലിപ്പ് എന്നാണ് ,എറണാകുളം സ്വദേശിയാണ് അദ്ദേഹം .വിവാഹത്തിനു ശേഷം മിയ എറണാകുളത്തേക്ക് താമസം മാറ്റുകയായിരുന്നു. യഥാർത്ഥ സ്വദേശം കോട്ടയം പാലയിൽ ആണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments