തെന്നിന്ത്യൻ ഭാഷകളിൽ ഒരുകാലത്ത് മുൻനിരയിൽ നിന്ന നടിയായിരുന്നു ശ്രേയ ശരൺ. തെലുങ്ക് ,തമിഴ് ,ഹിന്ദി, തുടങ്ങി നിരവധി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട് . മോഡലിംഗ് രംഗത്തുനിന്നാണ് ശ്രേയ അഭിനയരംഗത്തെത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യയിൽ സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം ഇടം നേടുകയും ചെയ്തു .എല്ലാ നടിമാരെപ്പോലെ വിവാഹശേഷം ശ്രേയയും തൻറെ അഭിനയ ജീവിതത്തോട് വിടപറഞ്ഞു. കുടുംബവുമൊത്ത് താരമിപ്പോൾ സന്തോഷ ജീവിതം നയിക്കുകയാണ്.
നടിയുടെയും കുടുംബത്തിന്റെയും ഉം ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. മകൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. വിവാഹവാർത്തകൾ ഏറെ ഇടംപിടിച്ചെങ്കിലും താരം ഗർഭിണിയായതു് കുഞ്ഞ് ജനിച്ചത് ഒന്നും പുറത്തു വിട്ടിരുന്നില്ല .സ്വകാര്യതയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ശ്രേയ മകൾ ജനിച് ഒരു വർഷം കഴിഞ്ഞതിനു ശേഷമാണ് സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്.
നല്ലൊരു നർത്തകി ആകാൻ ആഗ്രഹിച്ചെങ്കിലും താരം മികവ് തെളിയിച്ച ന് അഭിനയരംഗത്താണ്. 2001 ൽഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത് ,വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി എന്ന ലിസ്റ്റിലേക്ക് ശ്രേയ അടുക്കുകയായിരുന്നു. 75 ലധികം ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലും താരം വേഷമിട്ടിരുന്നു. ഏറ്റവുമധികം തമിഴ് ചിത്രങ്ങളിൽ ആയിരുന്നു അഭിനയിച്ചത്. നായികാപ്രാധാന്യമുള്ള ചിത്രങ്ങളിലൊന്നും ശ്രേയ അഭിനയിച്ചിരുന്നില്ല. ഗ്ലാമറസ് വേഷങ്ങൾ ആയിരുന്നു താരത്തെ കൂടുതലും തേടിയെത്തിയത്, ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് ഗ്ലാമറസ് ലുക്കിൽ ഉള്ളവയാണ് .ഭർത്താവിനെയും മകളെയും ചിത്രത്തിൽ കാണാം.
Recent Comments