കോഴിക്കോട് ചേവായൂർ സ്വദേശിയായ നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് ഇന്നായിരുന്നു ,ആത്മഹത്യ അല്ല എന്ന് പറഞ്ഞുകൊണ്ട് ബന്ധുക്കൾ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം ആത്മഹത്യയാണെന്ന് കണ്ടെത്തുകയും ചെയ്തു. മോഡലുമായ ഷഹനയുടെ മരണത്തിൽ ദുഃഖ വാർത്ത യുമായി നടൻ മുന്ന സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വളരെ ബോൾഡായ ഒരു നടിയായിരുന്നു ആത്മഹത്യ ചെയ്യും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും എന്തായാലും സത്യം പുറത്തുവരണം എന്ന് മുന്നയും സോഷ്യൽ മീഡിയയിലൂടെ എഴുതിയിരുന്നു .
ആത്മഹത്യ അല്ല കൊലപാതകമാണെന്നും ചൂണ്ടിക്കാണിച്ച ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്ന ഒരു കുടുംബത്തിൽ നിന്നായിരുന്നു ഷഹാന വന്നിരുന്നത്. പണത്തിനുവേണ്ടി സജാത് ഭാര്യയെ നിരന്തരം ഉപദ്രവിക്കുമെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്, മാത്രമല്ല ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം ഒന്നര വർഷമായി. വിവാഹത്തിന് ശേഷവും നടി അഭിനയരംഗത്ത് സജീവമായിരുന്നു, ഒരു യൂട്യൂബ് ചാനൽ ഉണ്ട്, മ്യൂസിക് വീഡിയോകളും പരസ്യചിത്രങ്ങളിലും ആയിരുന്നു ഏറെയും അഭിനയിച്ചിരുന്നത്.
ഇതിനിടയിൽ കുടുംബവുമായി നേരിട്ട് കാണാൻ പോലും പറ്റിയിരുന്നില്ല എന്നും ബന്ധുക്കൾ പറയുന്നു ,കോഴിക്കോട് എത്തുമ്പോൾ സജാദിന്റെ സുഹൃത്തുക്കൾ പിന്തുടർന്ന് തിരിച്ചയക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മരിക്കുന്ന ദിവസം തൊട്ടടുത്തുള്ള വീട്ടുകാർ ആണ് ഷഹാനയുടെ വീട്ടിൽ വിളിച്ച് മരണ വിവരം വെളിപ്പെടുത്തിയത്.
ആത്മഹത്യ ചെയ്യാനുണ്ടായ തക്ക പ്രശ്നങ്ങളൊന്നും ഷഹാനക്ക് ഇല്ല എന്നും ഇത് കൊലപാതകം തന്നെയാണെന്നും ആണ് ബന്ധുക്കൾ വീണ്ടും ആരോപിക്കുന്നത്, സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തി തെളിവെടുപ്പ് കൾ ആരംഭിച്ച ശേഷമാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്. മരണപ്പെട്ട തിനുശേഷം പോലീസെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു തുടർന്നായിരുന്നു ബോഡി ബന്ധുക്കൾക്ക് വിട്ടു നൽകിയത്
Recent Comments